മുഗാബെയ്ക്കു പ്രോസിക്യൂഷനിൽനിന്നു സംരക്ഷണം
മുഗാബെയ്ക്കു പ്രോസിക്യൂഷനിൽനിന്നു സംരക്ഷണം
Thursday, November 23, 2017 1:58 PM IST
ഹ​​രാ​​രെ: രാ​​ജി​​വ​​ച്ച സിം​​ബാ​​ബ്‌​​വേ ഏ​​കാ​​ധി​​പ​​തി റോ​​ബ​​ർ​​ട്ട് മു​​ഗാ​​ബെ​​യെ പ്രോ​​സി​​ക്യൂ​​ട്ടു ചെ​​യ്യി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി. രാ​​ജി​​വ​​യ്ക്കു​​ന്ന​​തി​​നു മു​​ഗാ​​ബെ ഉ​​ന്ന​​യി​​ച്ച വ്യ​​വ​​സ്ഥ അ​​ധി​​കൃ​​ത​​ർ അം​​ഗീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മു​​ഗാ​​ബെ​​യ്ക്കും ഭാ​​ര്യ​​യ്ക്കും നി​​യ​​മ​​പ​​രി​​ര​​ക്ഷ ല​​ഭി​​ക്കും.

മു​​ഗാ​​ബെ​​യു​​ടെ പി​​ൻ​​ഗാ​​മി​​യാ​​യി അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന എ​​മേ​​ഴ്സ​​ൺ എംനൻഗാഗ്വ ഇ​​ന്നു സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേ​​ൽ​​ക്കും. എ​​മേ​​ഴ്സ​​നെ നേ​​താ​​വാ​​യി ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ സാ​​നു​​-പി​​എ​​ഫ് നേ​​ര​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രു​​ന്നു.

കൂ​​ടു​​ത​​ൽ തൊ​​ഴി​​ൽ അ​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​മെ​​ന്നും സ​​ന്പ​​ദ് വ്യ​​വ​​സ്ഥ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു ന​​ട​​പ​​ടി എ​​ടു​​ക്കു​​മെ​​ന്നും നി​​യു​​ക്ത പ്ര​​സി​​ഡ​​ന്‍റ് എ​​മേ​​ഴ്സ​​ൺ വ്യ​​ക്ത​​മാ​​ക്കി. മു​​ഗാ​​ബെ ഭ​​ര​​ണ​​കൂ​​ടം ഡി​​സ്മി​​സ് ചെ​​യ്ത​​തി​​നെ​​ത്തു​​ട​​ർ​​ന്നു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലേ​​ക്കു പോ​​യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എ​​മേ​​ഴ്സ​​ൺ പ്രി​​ട്ടോ​​റി​​യ​​യി​​ൽ ജേ​​ക്ക​​ബ് സു​​മാ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നേ​​താ​​ക്ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​ശേ​​ഷ​​മാ​​ണു സ്വ​​കാ​​ര്യ ജ​​റ്റ് വി​​മാ​​ന​​ത്തി​​ൽ സിം​​ബാ​​ബ്‌​​വേ​​യി​​ൽ ബു​​ധ​​നാ​​ഴ്ച മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ത്.

ദേ​​ശ​​സ്നേ​​ഹി​​ക​​ളാ​​യ സിം​​ബാ​​ബ്‌​​വേ​​ക്കാ​​ർ എ​​ല്ലാ​​വ​​രും ഒ​​രു​​മി​​ച്ചു നി​​ൽ​​ക്ക​​ണ​​മെ​​ന്നു ഹ​​രാ​​രെ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​യ എ​​മേ​​ഴ്സ​​ൺ അ​​നു​​യാ​​യി​​ക​​ളെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു പ​​റ​​ഞ്ഞു. ത​​ന്നെ ഇ​​ല്ലാ​​യ്മ ചെ​​യ്യാ​​ൻ ശ്ര​​മ​​മു​​ണ്ടെ​​ന്നു ബോ​​ധ്യ​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു സിം​​ബാ​​ബ്‌​​വേ​​യി​​ൽനി​​ന്നു പ​​ലാ​​യ​​നം ചെ​​യ്ത​​്. ഓ​​ഗ​​സ്റ്റി​​ലും ത​​നി​​ക്ക് വി​​ഷം​​ത​​ന്നു കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ചി​​ല​​ർ ശ്ര​​മി​​ച്ചു.


ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലെ താ​​മ​​സ​​ത്തി​​നി​​ട​​യി​​ലും താ​​ൻ സൈ​​നി​​ക നേ​​തൃ​​ത്വ​​വു​​മാ​​യി ബ​​ന്ധം പു​​ല​​ർ​​ത്തി​​യി​​രു​​ന്നു​​വെ​​ന്നു പാ​​ർ​​ട്ടി ഹെ​​ഡ്ക്വാ​​ർ​​ട്ടേ​​ഴ്സി​​ലെ​​ത്തി​​യ എ​​മേ​​ഴ്സ​​ൺ റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ​​റ​​ഞ്ഞു. അ​​ധി​​കാ​​ര​​ക്കൈ​​മാ​​റ്റ ന​​ട​​പ​​ടി​​ക​​ൾ ഭം​​ഗി​​യാ​​യി കൈ​​കാ​​ര്യം ചെ​​യ്ത സൈ​​നി​​ക മേ​​ധാ​​വി കോ​​ൺ​​സ്റ്റാ​​ന്‍റി​​നോ​​യെ എ​​മേ​​ഴ്സ​​ൺ പ്ര​​ശം​​സി​​ച്ചു.

സിം​​ബാ​​ബ്‌​​വേ​​യി​​ൽ അ​​ധി​​കാ​​രം പി​​ടി​​ക്കാ​​ൻ മു​​ഗാ​​ബെ​​യു​​ടെ ഭാ​​ര്യ ഗ്രേ​​സും അ​​വ​​രെ അ​​നു​​കൂ​​ലി​​ക്കു​​ന്ന സം​​ഘ​​വും ത​​യാ​​റാ​​ക്കി​​യ പ​​ദ്ധ​​തി മ​​ണ​​ത്ത​​റി​​ഞ്ഞാ​​ണു സൈ​​ന്യം ഇ​​ട​​പെ​​ട്ട​​തും മു​​ഗാ​​ബെ​​യെ​​യും ഭാ​​ര്യ​​യെ​​യും ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​തും. ആ​​ദ്യം രാ​​ജി​​ക്കു വി​​സ​​മ്മ​​തി​​ച്ച മു​​ഗാ​​ബെ പാ​​ർ​​ല​​മെ​​ന്‍റി​​ൽ ഇം​​പീ​​ച്ച്മെ​​ന്‍റ് ന​​ട​​പ​​ടി ആ​​രം​​ഭി​​ച്ച​​പ്പോൾ അ​​ധി​​കാ​​രം ഒ​​ഴി​​യാ​​ൻ ത​​യാ​​റാ​​വു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.