തായ്‌വാനിൽ മഴവില്ലഴക് ഒന്പതു മണിക്കൂർ
തായ്‌വാനിൽ മഴവില്ലഴക് ഒന്പതു മണിക്കൂർ
Monday, December 4, 2017 1:57 PM IST
താ​​​​യ്പേ​​​​യ്: താ​​​​യ്‌​​​​വാ​​​​നി​​​​ൽ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട മ​​​​ഴ​​​​വി​​​​ല്ല് സ​​​​മ​​​​യ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡി​​​​ട്ട​​​​താ​​​​യി ഇ​​​​വി​​​​ടത്തെ കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷണകേ​​​​ന്ദ്രം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. താ​​​​യ്പേ​​​​യി​​​​ലെ കു​​​​ന്നു​​​​ക​​​​ൾ​​​​ക്കു മു​​​​ക​​​​ളി​​​​ൽ ക​​​​ണ്ട മ​​​​ഴ​​​​വി​​​​ല്ല് ഒ​​​​ന്പ​​​​തു മ​​​​ണി​​​​ക്കൂ​​​​റാ​​​​ണ് ദീ​​​​ർ​​​​ഘി​​​​ച്ച​​​​ത്. സാ​​​​ധാ​​​​ര​​​​ണ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ താ​​​​ഴെ സ​​​​മ​​​​യം മാ​​​​ത്ര​​​​മാ​​​​ണ് മ​​​​ഴ​​​​വി​​​​ല്ല് കാ​​​​ണാ​​​​നാ​​​​വു​​​​ക. രാ​​​​വി​​​​ലെ 6.57നാ​​​​ണ് മ​​​​ഴ​​​​വി​​​​ല്ല് പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.55 വ​​​​രെ കാ​​​​ണാ​​​​ൻ ക​​​​ഴി​​​​ഞ്ഞു. കൃ​​​​ത്യ​​​​മാ​​​​യ സ​​​​മ​​​​യം എ​​​​ട്ടു മ​​​​ണി​​​​ക്കൂ​​​​റും 58 മി​​​​നി​​​​ട്ടും.


അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം സ്ഥി​​​​രീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ൽ ഇ​​​​താ​​​​കും ഏ​​​​റ്റ​​​​വും ദീ​​​​ർ​​​​ഘി​​​​ച്ച മ​​​​ഴ​​​​വി​​​​ല്ല്. ഗി​​​​ന്ന​​​​സ് റി​​​​ക്കാ​​​​ർ​​​​ഡ് പ്ര​​​​കാ​​​​രം ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ദീ​​​​ർ​​​​ഘി​​​​ച്ച മ​​​​ഴ​​​​വി​​​​ല്ല് 1994 മാ​​​​ർ​​​​ച്ച് 14ന് ​​​​ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ യോ​​​​ർ​​​​ക്‌​​​​ഷെ​​​​യ​​​​റി​​​​ലാ​​​​ണു ക​​​​ണ്ട​​​​ത്. രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ ഉ​​​​ച്ച​​​​യ്ക്ക് മൂ​​​​ന്നു​​​​വ​​​​രെ​​​​യു​​​​ള്ള ആ​​​​റു മ​​​​ണി​​​​ക്കൂ​​​​ർ ദൃ​​​​ശ്യ​​​​മാ​​​​യി​​​​രു​​​​ന്നു. വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ മ​​​​ൺ​​​​സൂ​​​​ണു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​ത്യേ​​​​ക കാ​​​​ലാ​​​​വ​​​​സ്ഥ​​​​യാ​​​​ണ് താ​​​​യ്‌​​​​വാ​​​​നി​​​​ലെ ദീ​​​​ർ​​​​ഘ​​​​സ​​​​മ​​​​യ മ​​​​ഴ​​​​വി​​​​ല്ലി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്ന് അ​​​​നു​​​​മാ​​​​നി​​​​ക്കു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.