ലൈംഗിക പീഡനം: ഇന്ത്യൻ കായികതാരത്ത നാടു കടത്തും
Friday, December 8, 2017 2:04 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ൺ​​​കു​​​ട്ടി​​​യെ ലൈം​​​ഗിക​​​മാ​​​യി ദു​​​രു​​​പ​​​യോ​​​ഗി​​​ച്ച കേ​​​സി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ കാ​​​ഷ്മീ​​​രി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​ന്ത്യ​​​ൻ കാ​​​യി​​​ക​​​താ​​​രം ത​​​ൻ​​​വീ​​​ർ ഹു​​​സൈ​​​ൻ(25) വി​​​ചാ​​​ര​​​ണ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി കു​​​റ്റം സ​​​മ്മ​​​തി​​​ച്ചു. ഇ​​​യാ​​​ളെ നാ​​​ടു​​​ ക​​​ട​​​ത്തും.

സ്നോ​​​ഷൂ റേ​​​സ​​​ർ ആ​​​യ ത​​​ൻ​​​വീ​​​ർ 12 വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യെ ബ​​​ലാ​​​ത്കാ​​​ര​​​മാ​​​യി ചും​​​ബി​​​ക്കു​​​ക​​​യും ശ​​​രീ​​​ര​​​ത്തി​​​ൽ അ​​​നു​​​ചി​​​ത​​​മാ​​​യി സ്പ​​​ർ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നാ​​​ണ് കേ​​​സ്. മാ​​​ർ​​​ച്ചി​​​ലാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ സ​​​ര​​​നാ​​​ക് ലേ​​​ക്കി​​​ൽ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ന്ന ലോ​​​ക ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...