നേപ്പാളിൽ ഇടതുസഖ്യം അധികാരത്തിലേക്ക്
Saturday, December 9, 2017 1:16 PM IST
കാ​​​ഠ്മ​​​ണ്ഡു: നേ​​​പ്പാ​​​ൾ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തുസ​​​ഖ്യ​​​ത്തി​​​ന് ലീ​​​ഡ്. 49 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ ഫ​​​ലം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു. 40 എ​​​ണ്ണം ഇ​​​ട​​​തു പാ​​​ർ​​​ട്ടി​​​ക​​​ൾ നേ​​​ടി. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ നേ​​​പ്പാ​​​ളി കോ​​​ൺ​​​ഗ്ര​​​സി​​​ന് ആറു സീ​​​റ്റു​​​ക​​​ൾ ലഭിച്ചു. രണ്ടു ചെറിയ പാർട്ടികൾക്ക് ഓരോ സീറ്റുകൾ ലഭിച്ചു. ഒരു സ്വതന്ത്രനും ജയിച്ചു.

ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി ഓ​​​ഫ് നേ​​​പ്പാ​​​ൾ(​​​ഏ​​​കീ​​​കൃ​​​ത മാ​​​ർ​​​ക്സി​​​സ്റ്റ്-​​​ലെ​​​നി​​​നി​​​സ്റ്റ്) 28ഉം സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ സി​​​പി​​​എ​​​ൻ മാ​​​വോ​​​യിസ്റ്റ് സെ​​​ന്‍റ​​​ർ 12ഉം സീറ്റുകൾ നേടി.

ഇ​​​ട​​​തുസ​​​ഖ്യം അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ ജ​​​ന​​​പ്ര​​​തി​​​നി​​​ധിസ​​​ഭ​​​യി​​​ൽ 275 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. 165 ലാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ശേ​​​ഷി​​​ക്കു​​​ന്ന സീ​​​റ്റു​​​ക​​​ൾ പ്രോ​​​പ്പോ​​​ഷ​​​ണ​​​ൽ സം​​​വി​​​ധാ​​​ന​​​ത്തി​​​ലാ​​​ണു നി​​​ശ്ച​​​യി​​​ക്കു​​​ക.


പ്ര​​​വി​​​ശ്യാ അ​​​സം​​​ബ്ലി​​​യി​​​ലെ 330 സീ​​​റ്റു​​​ക​​​ളി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്നു. ഇ​​​ട​​​തുസ​​​ഖ്യം 46 സീ​​​റ്റു​​​ക​​​ൾ നേ​​​ടി. നേ​​​പ്പാ​​​ളി കോ​​​ൺ​​​ഗ്ര​​​സി​​​ന് ആ​​​റു സീ​​​റ്റു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്.
വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യാ​​​സ്ഥി​​​ര​​​ത​​​യ്ക്ക് ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പോ​​​ടെ അ​​​ന്ത്യ​​​മാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

ക​​​ഴി​​​ഞ്ഞ 11 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 10 പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​ണു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...