യുഎസ് വാഴ്സിറ്റിക്കെതിരേ ഇന്ത്യൻ വിദ്യാർഥിയുടെ സൈബർ ആക്രമണം
Thursday, December 14, 2017 1:22 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: യു​​എ​​സി​​ലെ റ​​ട്ഗേ​​ഴ്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ കം​​പ്യൂ​​ട്ട​​ർ സി​​സ്റ്റം ത​​ക​​രാ​​റാ​​ക്കി​​യ സൈ​​ബ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച ഇ​​ന്ത്യ​​ൻ വി​​ദ്യാ​​ർ​​ഥി പ​​ര​​സ് ഝാ(21) ​​കു​​റ്റം സ​​മ്മ​​തി​​ച്ചു.

സ​​ർ​​വ​​റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം നി​​ല​​ച്ച​​തി​​നാ​​ൽ സ്റ്റാ​​ഫും വി​​ദ്യാ​​ർ​​ഥി​​ക​​ളും ത​​മ്മി​​ലു​​ള്ള വി​​വ​​ര​​വി​​നി​​മ​​യം അ​​സാ​​ധ്യ​​മാ​​യി. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള അ​​സൈ​​ൻ​​മെ​​ന്‍റു​​ക​​ളും ന​​ൽ്കാ​​നാ​​യി​​ല്ല. നൂ​​റു​​ക​​ണ​​ക്കി​​നു വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സം ത​​ട​​സ്സ​​പ്പെ​​ട്ടു.

2014ന​​വം​​ബ​​റി​​നും 2016 സെ​​പ്റ്റം​​ബ​​റി​​നും ഇ​​ട​​യ്ക്ക് നി​​ര​​വ​​ധി ത​​വ​​ണ ഝാ ​​കം​​പ്യൂ​​ട്ട​​ർ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യെ​​ന്നു ന്യൂ​​ജേ​​ഴ്സി​​യി​​ലെ ട്രെ​​ന്‍റ​​ണി​​ലെ ഫെ​​ഡ​​റ​​ൽ കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച രേ​​ഖ​​ക​​ളി​​ൽ പ​​റ​​യു​​ന്നു.


പെ​​ൻ​​സി​​ൽ​​വേ​​നി​​യ​​യി​​ൽ​​നി​​ന്നു​​ള്ള ജോ​​സി​​യാ വൈ​​റ്റ്, ലൂ​​യി​​സി​​യാ​​ന​​യി​​ൽനി​​ന്നു​​ള്ള ഡാ​​ൽ​​റ്റ​​ൺ നോ​​ർ​​മ​​ൻ എ​​ന്നി​​വ​​രാ​​ണു കൂ​​ട്ടു​​പ്ര​​തി​​ക​​ൾ.
ഈ ​​കേ​​സി​​ൽ മാ​​ർ​​ച്ച് 13നു ​​വി​​ധി പ​​റ​​യും.

പ​​ത്തു​​വ​​ർ​​ഷം​​വ​​രെ ത​​ട​​വും 2,50,000 ഡോ​​ള​​ർ പി​​ഴ​​യും ല​​ഭി​​ക്കാ​​വു​​ന്ന കു​​റ്റ​​മാ​​ണു ഝാ​​ക്ക് എ​​തി​​രേ ചു​​മ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.