യുഎസിൽ വെടിവയ്പിൽ നാലു മരണം
Saturday, December 30, 2017 5:24 PM IST
ലോ​​​​​​​സ് ആ​​​​​​​ഞ്ച​​​​​​​ല​​​​​​​സ്: അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യി​​​​​​​ൽ ര​​​ണ്ടി​​​ട​​​ത്തു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പിൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ക​​​​​​​ലി​​​​​​​ഫോ​​​​​​​ർ​​​​​​​ണി​​​​​​​യ​​​യി​​​ലെ ലോം​​​​​​​ഗ്ബീ​​​​​​​ച്ചി​​​ലു​​​ണ്ടാ​​​​​​​യ വെ​​​​​​​ടി​​​​​​​വ​​​​​​​യ്പ്പി​​​​​​​ൽ അ​​​​​​​ക്ര​​​​​​​മി അ​​​​​​​ട​​​​​​​ക്കം ര​​​​​​​ണ്ടു പേ​​​​​​​ർ മ​​​രി​​​ച്ചു.
ഒ​​​​​​​രാ​​​​​​​ൾ​​​​​​​ക്കു പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റു.

ജോ​​​​​​​ലി​​​​​​​യു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട അ​​​​​​​ക്ര​​​​​​​മ​​​​​​​സം​​​​​​​ഭ​​​​​​​വ​​​​​​​മാ​​​​​​​ണി​​​​​​​തെ​​​​​​​ന്നു പോ​​​​​​​ലീ​​​​​​​സ് പ​​​​​​​റ​​​​​​​ഞ്ഞു. അ​​​​​​​ക്ര​​​​​​​മി സ്വ​​​​​​​യം വെ​​​​​​​ടി​​​​​​​വ​​​​​​​ച്ചു മ​​​​​​​രി​​​​​​​ച്ച​​​​​​​താ​​​​​​​ണോ, പോ​​​​​​​ലീ​​​​​​​സ് വെ​​​​​​​ടി​​​​​​​വ​​​​​​​ച്ചു​​​​​​​കൊ​​​​​​​ന്ന​​​​​​​താ​​​​​​​ണോ​​​​​​​യെ​​​​​​​ന്നു വ്യ​​​​​​​ക്ത​​​​​​​മ​​​​​​​ല്ല. നി​​​​​​​ര​​​​​​​വ​​​​​​​ധി നി​​​​​​​യ​​​​​​​മ ഓ​​​​​​​ഫീ​​​​​​​സു​​​​​​​ക​​​​​​​ൾ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന കെ​​​​​​​ട്ടി​​​​​​​ട​​​​​​​ത്തി​​​​​​​ലാ​​​​​​​ണു വെ​​​​​​​ടി​​​​​​​വ​​​​​​​യ്പ്പു​​​​​​​ണ്ടാ​​​​​​​യ​​​​​​​ത്. ടെ​​​ക്സ​​​സി​​​ലെ ഹൂ​​​സ്റ്റ​​​ണി​​​ൽ കാ​​​ർ വ​​​ർ​​​ക്‌​​​ഷോ​​​പ്പി​​​ൽ മു​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പ്പി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് അ​​​ക്ര​​​മി സ്വ​​​യം വെ​​​ടി​​​വ​​​ച്ചു മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...