അമേരിക്കയിലെ സ്ഥാനപതിയെ പലസ്തീൻ തിരിച്ചുവിളിച്ചു
Sunday, December 31, 2017 1:58 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ ത​ങ്ങ​ളു​ടെ സ്ഥാ​ന​പ​തി​യെ തി​രി​ച്ചു​വി​ളി​ച്ച​താ​യി പ​ല​സ്തീ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ജ​റു​സ​ല​മി​നെ ഇ​സ്രേ​ലി ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ച്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍ഡ് ട്രം​പി​ന്‍റെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണിത്.

ഡി​സം​ബ​ര്‍ ആ​ദ്യ​മാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം. ഇ​തി​നെ​തി​രേ പ​ല​സ്തീ​ന്‍കാ​ര്‍ വ​ലി​യ പ്ര​തി​ഷേ​ധം ന​ട​ത്തി​വ​രു​ക​യാ​ണ്. കി​ഴ​ക്ക​ന്‍ ജ​റു​സ​ല​മി​നെ ത​ങ്ങ​ളു​ടെ ഭാ​വി രാ​ജ്യ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി​ട്ടാ​ണ് പ​ല​സ്തീ​ന്‍കാ​ര്‍ കാ​ണു​ന്ന​ത്. ട്രം​പി​ന്‍റെ സ​മാ​ധാ​ന പ​ദ്ധ​തി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു പ​ല​സ്തീ​ൻ നേ​താ​വ് അ​ബ്ബാ​സ് നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...