പാക്കിസ്ഥാനിലെ ജയിലുകളിൽ 457 ഇന്ത്യൻ തടവുകാർ
Tuesday, January 2, 2018 12:42 AM IST
ഇ​​​സ്‌​​​ലാ​​​മ​​​ബാ​​​ദ്: ത​​​ങ്ങ​​​ളു​​​ടെ ജ​​​യി​​​ലു​​​ക​​​ളി​​​ൽ 457 ഇ​​​ന്ത്യ​​​ക്കാ​​​ർ ത​​​ട​​​വി​​​ലു​​​ണ്ടെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ൽ 399 പേ​​​ർ സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി ലം​​​ഘി​​​ച്ച​​​തി​​​നു പി​​​ടി​​​യി​​​ലാ​​​യ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളാ​​​ണ്.
146 മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ എ​​​ട്ടി​​​നു വി​​​ട്ട​​​യ​​​യ്ക്കു​​​മെ​​​ന്നും പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​റി​​​യി​​​ച്ചു.


പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ലെ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​നാ​​​ണ് പ​​ട്ടി​​ക കൈ​​​മാ​​​റി​​​യ​​​ത്. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നും ജൂ​​​ലൈ ഒ​​​ന്നി​​​നും ഇ​​​ത്ത​​​രം പ​​​ട്ടി​​​ക പ​​​ര​​​സ്പ​​​രം കൈ​​​മാ​​​റാ​​​റു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.