ഈജിപ്തിൽ നാലു പേരെ തൂക്കിലേറ്റി
Wednesday, January 3, 2018 1:06 AM IST
ക​​​യ്റോ: മൂ​​​ന്നു വ​​​ർ​​​ഷം മു​​​ന്പ് ബോം​​​ബാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി മൂ​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട നാ​​​ലു പേ​​​രെ ഇ​​​ന്ന​​​ലെ​​ ഈ​​ജി​​പ്തി​​ൽ തൂ​​​ക്കി​​​ലേ​​​റ്റി. അ​​​ല​​​ക്സാ​​​ണ്ഡ്രി​​​യ ന​​​ഗ​​​ര​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള ബോ​​​ർ​​​ഗ് അ​​​ൽ അ​​​റ​​​ബ് ജ​​​യി​​​ലി​​​ലാ​​​ണ് ഇ​​​വ​​​രെ തൂ​​​ക്കി​​​ലേ​​​റ്റി​​​യ​​​ത്. സീ​​​നാ​​​യ് മേ​​​ഖ​​​ല​​​യി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​നു വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ക്ക​​​പ്പെ​​​ട്ട 15 പേ​​​രെ ഒ​​​രാ​​​ഴ്ച മു​​​ന്പു തൂ​​​ക്കി​​​ലേ​​​റ്റി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.