ചൈനയുടെ ഹൈപ്പർസോണിക് മിസൈൽ ഇന്ത്യക്കും ഭീഷണി
ചൈനയുടെ ഹൈപ്പർസോണിക് മിസൈൽ ഇന്ത്യക്കും ഭീഷണി
Wednesday, January 3, 2018 1:06 AM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന വി​​​ക​​​സി​​​പ്പി​​​ച്ച ഹൈ​​​പ്പ​​​ർ​​​സോ​​​ണി​​​ക് (ശ​​​ബ്ദ​​​ത്തേ​​​ക്കാ​​​ൾ അ​​​ഞ്ചി​​​ര​​​ട്ടി വേ​​​ഗം) ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ അ​​​മേ​​​രി​​​ക്ക​​​യ്ക്കു മാ​​​ത്ര​​​മ​​​ല്ല, ഇ​​​ന്ത്യ​​​ക്കും ജ​​​പ്പാ​​​നും ഭീ​​​ഷ​​​ണി​​​യാ​​​കു​​​മെ​​​ന്ന് ചൈ​​​ന​​​യി​​​ലെ സൗ​​​ത്ത് ചൈ​​​നാ മോ​​​ർ​​​ണിം​​​ഗ് പോ​​​സ്റ്റ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഡി​​​എ​​​ഫ്-17 എ​​​ന്നു പേ​​​രു​​​ള്ള മി​​​സൈ​​​ലി​​​ന്‍റെ ര​​​ണ്ടു പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​വം​​​ബ​​​റി​​​ൽ ര​​​ണ്ടു വ​​​ട്ടം ന​​​ട​​​ത്തി വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നു. 2020ൽ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​കു​​​മെ​​​ന്നു ക​​​രു​​​തു​​​ന്ന​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വൃ​​​ത്ത​​​ങ്ങ​​​ളെ ഉ​​​ദ്ധ​​​രി​​​ച്ച് ജാ​​​പ്പ​​​നീ​​​സ് മാ​​​ധ്യ​​​മം മു​​​ന്പു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു.


പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളേ​​​ക്കാ​​​ൾ മു​​​ന്തി​​​യ​​​യി​​​നം ആ​​​യു​​​ധ​​​മാ​​​ണി​​​ത്. അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ഇ​​​തി​​​നെ മി​​​സൈ​​​ൽ പ്ര​​​തി​​​രോ​​​ധം ഉ​​​പ​​​യോ​​​ഗി​​​ച്ചു ത​​​ക​​​ർ​​​ക്കാ​​​ൻ പാ​​​ടാ​​​ണ്. ഹൈ​​​പ്പ​​​ർ സോ​​​ണി​​​ക് ഗ്ലൈ​​​ഡ് വാ​​​ഹന​​​ങ്ങ​​​ൾ എ​​​ന്നാ​​​ണ് ഇ​​​ത്ത​​​രം മി​​​സൈ​​​ലു​​​ക​​​ൾ അ​​​റി​​​യപ്പെ​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.