അരുണാചലിനെ ഒരിക്കലും അംഗീകരിക്കില്ലെന്നു ചൈന
Thursday, January 4, 2018 12:53 AM IST
ബെ​​​യ്ജിം​​​ഗ്: അ​​​രു​​​ണാ​​​ച​​​ൽ പ്ര​​​ദേ​​​ശ് ഭൂ​​​പ്ര​​​ദേ​​​ശ​​​ത്തെ ഒ​​​രു​​​കാ​​​ര​​​ണ​​​വ​​​ശാ​​​ലും അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു ചൈ​​​ന. അ​​​രു​​​ണാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ൽ ചൈ​​​നീ​​​സ് ക​​​ട​​​ന്നു​​​ക​​​യ​​​റി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ ബെ​​​യ്ജിം​​​ഗ് വി​​​സ​​​മ്മ​​​തി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന മാ​​​ധ്യ​​​മ​​​വാ​​​ർ​​​ത്ത​​​ക​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്ക​​​വേ ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് ജെം​​​ഗ് ഷു​​​വാം​​​ഗാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.


അ​​​രു​​​ണാ​​​ച​​​ലി​​​ൽ ഇ​​​ന്ത്യ​​​ൻ ഭാ​​​ഗ​​​ത്ത് 200 മീ​​​റ്റ​​​റോ​​​ളം ഉ​​​ള്ളി​​​ലേ​​​ക്ക് ചൈ​​​നീ​​​സ് സേ​​​ന ക​​​ട​​​ന്നു​​​ക​​​യ​​​റി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു വാ​​​ർ​​​ത്ത​​​ക​​​ൾ. അ​​​രു​​​ണാ​​​ച​​​ൽ എ​​​ന്നു വി​​​ളി​​​ക്ക​​​പ്പെ​​​ടു​​​ന്ന പ്ര​​​ദേ​​​ശ​​​ത്തെ ചൈ​​​ന ഇ​​​തു​​​വ​​​രെ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ൽ ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​ത്തെ​​​ക്കു​​​റി​​​ച്ച് വ്യ​​​ക്ത​​​മാ​​​യ വി​​​വ​​​ര​​​മി​​​ല്ല എ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.