ഓപ്രായെ തോല്പിക്കും: ട്രംപ്
ഓപ്രായെ തോല്പിക്കും: ട്രംപ്
Thursday, January 11, 2018 1:01 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ടി​​വി ടോ​​ക് ഷോ ​​താ​​രം ഓ​​പ്ര വി​​ൻ​​ഫ്രി പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ച്ചാ​​ൽ അ​​വ​​രെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​മെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് . ഇ​​മി​​ഗ്രേ​​ഷ​​ൻ പ​​രി​​ഷ്കാ​​ര​​ത്തെ​​ക്കു​​റി​​ച്ചു ച​​ർ​​ച്ച ചെ​​യ്യാ​​ൻ ചേ​​ർ​​ന്ന സെ​​ന​​റ്റ​​ർ മാ​​രു​​ടെ യോ​​ഗ​​ത്തി​​നി​​ട​​യി​​ൽ റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രു​​ടെ ചോ​​ദ്യ​​ത്തി​​നു​​ത്ത​​രം പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു ട്രം​​പ്.

സമഗ്രസംഭാവനയ്ക്കുള്ള ഗോ​​ൾ​​ഡ​​ൻ ഗ്ലോ​​ബ് പു​​ര​​സ്കാ​​രം ഏറ്റുവാങ്ങി ഓപ്ര ന​​ട​​ത്തി​​യ പ്ര​​സം​​ഗം അ​​വ​​രു​​ടെ ജ​​ന​​പ്രീ​​തി ഏ​​റെ ഉ​​യ​​ർ​​ത്തി.

സ്ത്രീ​​ക​​ൾ​​ക്കു നേ​​രേ ന​​ട​​ക്കു​​ന്ന അ​​തി​​ക്ര​​മ​​ങ്ങ​​ൾ​​ക്ക് എ​​തി​​രേ ഓ​​പ്ര പ്ര​​സം​​ഗ​​ത്തി​​ൽ രൂ​​ക്ഷ വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ത്തി. ഇ​​തെ​​ത്തു​​ട​​ർ​​ന്ന് 2020ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്ക​​ണ​​മെ​​ന്ന് ഓപ്ര​​യോ​​ടു നി​​ര​​വ​​ധി ആ​​രാ​​ധ​​ക​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.


ഓ​​പ്രാ​​യെ ത​​നി​​ക്ക് ഇ​​ഷ്ട​​മാ​​ണെ​​ന്നും എ​​ന്നാ​​ൽ അ​​വ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ ത​​യാ​​റാ​​വു​​മെ​​ന്നു ക​​രു​​തു​​ന്നി​​ല്ലെ​​ന്നും ട്രം​​പ് പ​​റ​​ഞ്ഞു. 1999ൽ ​​ഒ​​രു സി​​എ​​ൻ​​എ​​ൻ പ്രോ​​ഗ്രാ​​മി​​ൽ സം​​സാ​​രി​​ച്ച ട്രം​​പ് താ​​ൻ പ്ര​​സി​​ഡ​​ന്‍റാ​​യി മ​​ത്സ​​രി​​ച്ചാ​​ൽ ഓ​​പ്രയാ​​യി​​രി​​ക്കും ത​​ന്‍റെ വൈ​​സ് പ്ര​​സി​​ഡ​​ന്‍റെ​​ന്നു പ​​റ​​യു​​ക​​യു​​ണ്ടാ​​യി.

ആ​​ദ്യ​​ത്തെ കോ​​ടീ​​ശ്വ​​ര​​നാ​​യ പ്ര​​സി​​ഡ​​ന്‍റാ​​യ ട്രം​​പി​​ന്‍റെ ഏ​​താ​​ണ്ട് ഒ​​പ്പം സ്വ​​ത്തി​​ന്‍റെ ഉ​​ട​​മ​​യാ​​ണ് ക​​റു​​ത്ത​​വം​​ശ​​ജ​​യാ​​യ ഓപ്ര. ഫോ​​ബ്സി​​ന്‍റെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ട്രം​​പി​​ന് 310കോ​​ടി ഡോ​​ള​​റി​​ന്‍റെ​​യും ഓ​​പ്രയ്ക്ക് 280 കോ​​ടി ഡോ​​ള​​റി​​ന്‍റെ​​യും ആ​​സ്തി​​യാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.