ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി
Saturday, January 13, 2018 1:18 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ ഇ​​ന്ത്യ ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ അ​​റു​​പ​​ത്തി​​യ​​ഞ്ചു​​കാ​​രി കൊ​​ല്ല​​പ്പെ​​ട്ടു​​വെ​​ന്നാ​​രോ​​പി​​ച്ച് പാ​​ക്കി​​സ്ഥാ​​ൻ ഇ​​ന്ന​​ലെ ഇ​​ന്ത്യ​​യു​​ടെ ആ​​ക്ടിം​​ഗ് ഡെ​​പ്യൂ​​ട്ടി ഹൈ​​ക​​മ്മീ​​ഷ​​റെ വി​​ളി​​ച്ചു​​വ​​രു​​ത്തി.

വ്യാ​​ഴാ​​ഴ്ച പീ​​ർ ഖാ​​ന ഗ്രാ​​മ​​ത്തി​​ൽ ന​​ട​​ന്ന ഇ​​ന്ത്യ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ വ​​യോ​​ധി​​ക കൊ​​ല്ല​​പ്പെ​​ട്ടു​​വെ​​ന്നാ​​ണു പാ​​ക്കി​​സ്ഥാ​​ന്‍റെ ആ​​രോ​​പ​​ണം. 2017ൽ ​​ഇ​​ന്ത്യ വെ​​ടി​​നി​​ർ​​ത്ത​​ൽ ക​​രാ​​ർ ലം​​ഘി​​ച്ച് 1900 ത​​വ​​ണ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യെ​​ന്നും പാ​​ക്കി​​സ്ഥാ​​ൻ വി​​ദേ​​ശ​​കാ​​ര്യ ഓ​​ഫീ​​സി​​ലെ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ (​​സൗ​​ത്ത് ഏ​​ഷ്യ ആ​​ൻ​​ഡ് സാ​​ർ​​ക്ക്) മു​​ഹ​​മ്മ​​ദ് ഫൈ​​സ​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...