ട്രംപ് മാപ്പു പറയണം: ആഫ്രിക്കൻ യൂണിയൻ
Sunday, January 14, 2018 12:59 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളെ താ​​​ഴ്ത്തി​​​ക്കാ​​​ട്ടി ന​​​ട​​​ത്തിയ മോ​​​ശം പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​യി. ട്രം​​​പ് മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്ന് 55 അം​​​ഗ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ആ​​​ഫ്രി​​​ക്ക​​​ൻ യൂ​​​ണി​​​യ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മ​​​ര്യാ​​​ദ ​ലം​​​ഘി​​​ക്കു​​​ന്ന പ​​​രാ​​​മ​​​ർ​​​ശം ഞെ​​​ട്ട​​​ലും ന​​​ടു​​​ക്ക​​​വും ഉ​​​ള​​​വാ​​​ക്കു​​​ന്നു. യു​​​എ​​​ന്നി​​​ലെ ആ​​​ഫ്രി​​​ക്ക​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ​​​മാ​​​രും ട്രം​​​പി​​​നോ​​​ട് മാ​​​പ്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കു​​​ടി​​​യേ​​​റ്റനി​​​യ​​​മം സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യ​​​ത്തി​​​ൽ വ്യാ​​​ഴാ​​​ഴ്ച പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ട്രം​​​പി​​​ന്‍റെ സ​​​ഭ്യ​​​ത​​​യ്ക്കു നി​​​ര​​​ക്കാ​​​ത്ത പ​​​രാ​​​മ​​​ർ​​​ശം. എ​​​ന്നാ​​​ൽ താ​​​ൻ ക​​​ടു​​​ത്ത ഭാ​​​ഷ​​​ പ്ര​​​യോ​​​ഗി​​​ച്ചെ​​​ങ്കി​​​ലും മോ​​​ശം പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.


സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ബോ​​​ട്‌​​​സ്വാ​​​ന അ​​​മേ​​​രി​​​ക്ക​​​ൻ അം​​​ബാ​​​സ​​​ഡ​​​റെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​രാ​​​ഞ്ഞു. ട്രം​​​പ് പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് വം​​​ശീ​​​യ​​​പ​​​ര​​​മാ​​​ണെ​​​ന്ന് യു​​​എ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ വ​​​ക്താ​​​വ് റൂ​​​പ​​​ർ​​​ട്ട് കോ​​​ൾ​​​വി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...