പാനമയിലെ യുഎസ് അംബാസഡർ രാജിവച്ചു
പാനമയിലെ യുഎസ് അംബാസഡർ രാജിവച്ചു
Sunday, January 14, 2018 12:59 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ കീ​​​ഴി​​​ൽ ജോ​​​ലി ചെ​​​യ്യാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പാ​​​ന​​​മ അം​​​ബാ​​​സ​​​ഡ​​​ർ ജോ​​​ൺ ഫീ​​​ലി രാ​​​ജി​​​വ​​​ച്ചു. ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളെ അ​​​പ​​​മാ​​​നി​​​ച്ച് ട്രം​​​പ് ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​യു​​​മാ​​​യി രാ​​​ജി​​​ക്കു ബ​​​ന്ധ​​​മി​​​ല്ലെ​​​ന്ന് യു​​​എ​​​സ് സ്റ്റേ​​​റ്റ് ഡി​​​പാ​​​ർ​​​ട്ട്മെ​​​ന്‍റ് അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി സ്റ്റീ​​​വ് ഗോ​​​ൾ​​​ഡ്സ്റ്റെ​​​യി​​​ൻ അ​​​റി​​​യി​​​ച്ചു.


ട്രം​​​പ് പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്പേ രാ​​​ജി​​​ക്കാ​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ത​​​നി​​​ക്ക് വി​​​വ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ത​​​നി​​​ക്ക് ട്രം​​​പി​​​നു കീ​​​ഴി​​​ൽ ജോ​​​ലി​​​ചെ​​​യ്യാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്ന് ഫീ​​​ലി രാ​​​ജി​​​ക്ക​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ച​​​താ​​​യി റോ​​​യി​​​ട്ടേ​​​ഴ്സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.