വിമാനദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്
വിമാനദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്
Monday, January 15, 2018 12:54 AM IST
അ​​​ങ്കാ​​​റ: റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്നു തെ​​​ന്നി​​​യ വി​​​മാ​​​നം ക​​​ട​​​ലി​​​ൽ വീ​​​ഴാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ട​​​തു ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്ക്. വ​​​ട​​​ക്ക​​​ൻ തു​​​ർ​​​ക്കി​​​യി​​​ലെ ട്രാ​​​ബ്സോ​​​ണി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണു സം​​​ഭ​​​വം.

അ​​​ങ്കാ​​​റ​​​യി​​​ൽ​​​നി​​​ന്നു 168 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി തി​​​രി​​​ച്ച വി​​​മാ​​​ന​​​മാ​​​ണ് ട്രാ​​​ബ്സോ​​​ണി​​​ൽ ഇ​​​റ​​​ങ്ങി​​​യ​​​പ്പോ​​​ൾ റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്നു തെ​​​ന്നി പു​​​റ​​​ത്തേ​​​ക്കു നീ​​​ങ്ങി​​​യ​​​ത്. ക​​​ഷ്ടി​​​ച്ചു മൂ​​​ന്നൂ മീ​​​റ്റ​​​ർ​​​കൂ​​​ടി വി​​​മാ​​​നം മു​​​ന്നോ​​​ട്ടു പോ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ക​​​രി​​​ങ്ക​​​ട​​​ലി​​​ൽ വീ​​​ഴു​​​മാ​​​യി​​​രു​​​ന്നു. പെ​​​ഗാ​​​സ​​​സ് എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​ന​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ യാ​​​ത്ര​​​ക്കാ​​​രെ​​​യും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.