ഡോക ലാ: നിർമാണം സേനയുടെ സൗകര്യത്തിനെന്നു ചൈന
ഡോക ലാ: നിർമാണം സേനയുടെ സൗകര്യത്തിനെന്നു ചൈന
Saturday, January 20, 2018 12:43 AM IST
ബെ​​​​യ്ജിം​​​​ഗ്: ഡോ​​​​ക ലാം ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ വ​​​​ന്പ​​​​ൻ നി​​​​ർ​​​​മാ​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ ന്യാ​​​​യീ​​​​ക​​​​രി​​​​ച്ച് ചൈ​​​​ന. നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളാ​​​​ണു ഡോ​​​ക ലാ​​​മി​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മേ​​​ഖ​​​ല​​​യി​​​ൽ വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ​​​​യും അ​​​വി​​​ടത്തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ജീ​​​​വി​​​​ത​​​​നി​​​​ല​​​​വാ​​​​രം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​ക​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ട്ടതെ​​​ന്നും ചൈ​​​​ന വി​​​​ശ​​​​ദീ​​​​ക​​​​രി​​​ച്ചു. ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യ​​​​യു​​​​മാ​​​​യി ചൈ​​​​നീ​​​​സ് സേ​​​​ന മു​​​​ഖാ​​​​മു​​​​ഖം നി​​​​ന്ന സ്ഥ​​​​ല​​​​ത്ത് ചൈ​​​​ന വ​​​​ലി​​​​യ സൈ​​​​നി​​​​ക​​​​കേ​​​​ന്ദ്രം നി​​​​ർ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യവ​​​​ക്താ​​​​വ് ലു ​​​​കാം​​​​ഗ്.

സൈ​​​​നി​​​​ക​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ സാ​​​​റ്റ്‌ലൈറ്റ് ചി​​​​ത്രം ഉ​​​​ൾ​​​​പ്പെ​​​​ടെ ചേ​​​​ർ​​​​ത്താ​​​​യി​​​​രു​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. ഇ​​​​വ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ടു​. ചി​​​ത്ര​​​ങ്ങ​​​ൾ ആ​​​രാ​​​ണ് ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​തെ​​​ന്ന് അ​​​റി​​​യി​​​ല്ല. നി​​​ർ​​​മാ​​​ണം സം​​​ബ​​​ന്ധി​​​ച്ചു വി​​​​ശ​​​​ദ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ത​​​​നി​​​​ക്കു ല​​​​ഭ്യ​​​​മി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


ഡോ​​​​ക ലാം ​​​​പ്ര​​​​ശ്ന​​​​ത്തി​​​​ൽ ചൈ​​​​ന​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട് സു​​​​വ്യ​​​​ക്ത​​​​മാ​​​​ണ്. പ്ര​​​ദേ​​​ശം ​ചൈ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മി​​​ല്ല. സ്വ​​​​ന്തം മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ് ചൈ​​​​ന പ​​​​ര​​​​മാ​​​​ധി​​​​കാ​​​​രം പ്ര​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. സ്വ​​​​ന്തം പ്ര​​​​ദേ​​​​ശ​​​​ത്ത് ഇ​​​​ന്ത്യ നി​​​​ർ​​​​മാ​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നോ​​​​ടു ചൈ​​​​ന പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. അ​​​തി​​​നാ​​​ൽ ഡോ​​​ക ലാ​​​മി​​​ലെ നി​​​​ർ​​​​മാ​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളോ​​​​ടു മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളും പ്ര​​​​തി​​​​ക​​​​രി​​​​ക്കി​​​ല്ല എ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.