സൗദിയിലെ ആഡംബര തടവറ വീണ്ടും അതിഥികൾക്കായി തുറന്നു
സൗദിയിലെ ആഡംബര തടവറ വീണ്ടും അതിഥികൾക്കായി തുറന്നു
Monday, February 12, 2018 12:54 AM IST
റി​​​യാ​​​ദ്: സൗ​​​ദി ​​​ഭ​​​ര​​​ണ​​​കൂ​​​ടം താ​​​ത്കാ​​​ലി​​​ക ത​​​ട​​​വ​​​റ​​​യാ​​​ക്കി മാ​​​റ്റി​​​യ റി​​​യാ​​​ദി​​​ലെ റി​​​റ്റ്സ് കാ​​​ൾ​​​ട്ട​​​ൻ പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര ഹോ​​​ട്ട​​​ൽ വീ​​​ണ്ടും അ​​​തി​​​ഥി​​​ക​​​ൾ​​​ക്കാ​​​യി തു​​​റ​​​ന്നു.

അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി രാ​​​ജ​​​കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും മ​​​ന്ത്രി​​​മാ​​​രും വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​രു​​​മാ​​​യ ഇ​​​രു​​​ന്നൂ​​​റോ​​​ളം പേ​​​രാ​​​ണ് ഇ​​​വി​​​ടെ ന​​​വം​​​ബ​​​ർ മു​​​ത​​​ൽ ജ​​​നു​​​വ​​​രി വ​​​രെ ത​​​ട​​​വി​​​ൽ ക​​​ഴി​​​ഞ്ഞ​​​ത്. ഓ​​​ഹ​​​രി​​​ക​​​ളും പ​​​ണ​​​വു​​​മൊ​​​ക്കെ​​​യാ​​​യി 10,000 കോ​​​ടി ഡോ​​​ള​​​ർ ഈ​​​ടാ​​​ക്കി​​​യ ​​​ശേ​​​ഷ​​​മാ​​​ണ് മോ​​​ച​​​നം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

2015ൽ ​​​മ​​​രി​​​ച്ച അ​​​ബ്ദു​​​ള്ള രാ​​​ജാ​​​വി​​​ന്‍റെ മ​​​ക​​​ൻ മി​​​തേ​​​ബ് ബി​​​ൻ അ​​​ബ്ദു​​​ള്ള, ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ൻ അ​​​ൽ​​​വാ​​​ലീ​​​ദ് ബി​​​ൻ ത​​​ലാ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ത​​​ട​​​വി​​​ലാ​​​ക്ക​​​പ്പെ​​​ട്ട​​​ത്. 56 പേ​​​ർ കൂ​​​ടി ഇ​​​നി​​​യും മോ​​​ചി​​​ത​​​രാ​​​കാ​​​നു​​​ണ്ട്. ഇ​​​വ​​​രെ ഹോ​​​ട്ട​​​ലി​​​ൽ​​​നി​​​ന്ന് ജ​​​യി​​​ലി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റെ അ​​​ധി​​​കാ​​​രം ഉ​​​റ​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​യെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.