ഓക്സ്ഫാം ഉപമേധാവി രാജിവച്ചു
ഓക്സ്ഫാം  ഉപമേധാവി  രാജിവച്ചു
Tuesday, February 13, 2018 1:03 AM IST
ല​​ണ്ട​​ൻ: 201ലെ ​​ഭൂ​​ക​​ന്പ​​ത്തി​​ൽ ത​​ക​​ർ​​ന്ന​​ടി​​ഞ്ഞ ഹെ​​യ്തി​​യി​​ൽ ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു പോ​​യ ഓ​​ക്സ്ഫാം സ്റ്റാ​​ഫം​​ഗ​​ങ്ങ​​ൾ ലൈം​​ഗി​​കാ​​പ​​വാ​​ദ​​ക്കേ​​സി​​ൽ ഉ​​ൾ​​പ്പെ​​ട്ടെ​​ന്ന വാ​​ർ​​ത്ത​​യെ​​ത്തു​​ട​​ർ​​ന്നു സം​​ഘ​​ട​​ന​​യു​​ടെ ഉ​​പ​​മേ​​ധാ​​വി പെ​​ന്നി ലോ​​റ​​ൻ​​സ് രാ​​ജി​​വ​​ച്ചു.

ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​ൽ വീ​​ഴ്ച പ​​റ്റി​​യ​​തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​താ​​യി അ​​വ​​ർ പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു. ഹെ​​യ്തി​​യി​​ലെ​​ത്തി​​യ ഓ​​ക്സ്ഫാം സ്റ്റാ​​ഫി​​ൽ ചി​​ല​​ർ പ​​ണം കൊ​​ടു​​ത്ത് അ​​ഭി​​സാ​​രി​​ക​​ളു​​ടെ സേ​​വ​​നം തേ​​ടി​​യെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. അ​​ഭി​​സാ​​രി​​ക​​ക​​ളി​​ൽ ചി​​ല​​ർ പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത​​വ​​രാ​​ണെ​​ന്നും പ​​റ​​യ​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.