താലിബാൻ നേതാവ് കൊല്ലപ്പെട്ടു
Tuesday, February 13, 2018 1:03 AM IST
പെ​​ഷ​​വാ​​ർ: യു​​എ​​സ് ഡ്രോ​​ൺ ആ​​ക്ര​​മ​​ണ​​ത്തി​​ൽ താ​​ലി​​ബാ​​ന്‍റെ ഡെ​​പ്യൂ​​ട്ടി നേ​​താ​​വ് ഖാ​​ലി​​ദ് മെ​​ഹ​​സൂ​​ദ് കൊ​​ല്ല​​പ്പെ​​ട്ട​​താ​​യി ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യു​​ടെ വ​​ക്താ​​വ് ഖു​​റ​​സാ​​നി സ്ഥി​​രീ​​ക​​രി​​ച്ചു. ഈ ​​മാ​​സം എ​​ട്ടി​​ന് വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ ഗോ​​ത്ര​​മേ​​ഖ​​ല​​യി​​ലാ​​ണു യു​​എ​​സ് ഡ്രോ​​ൺ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.

സ​​ജ്ന എ​​ന്ന ഖാ​​ലി​​ദി​​നു പ​​ക​​രം മു​​ഫ്തി നൂ​​ർ വാ​​ലി​​യെ ഡെ​​പ്യൂ​​ട്ടി​​യാ​​യി താ​​ലി​​ബാ​​ൻ നേ​​താ​​വ് മു​​ല്ല ഫ​​സ​​ലു​​ള്ള നി​​യ​​മി​​ച്ചെ​​ന്നും ഖു​​റ​​സാ​​നി പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു. ക​​റാ​​ച്ചി നേ​​വ​​ൽ ബേ​​സി​​നു നേ​​ർ​​ക്കു ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ​​യും 2012ൽ ​​ബാ​​നു​​വി​​ലെ ജ​​യി​​ലി​​ൽ​​നി​​ന്ന് 400 ഭീ​​ക​​ര​​രെ മോ​​ചി​​പ്പി​​ച്ച​​തി​​ന്‍റെ​​യും സൂ​​ത്ര​​ധാ​​ര​​ൻ സ​​ജ്ന​​യാ​​ണെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു. സ​​ജ്ന​​യെ പി​​ടി​​കൂ​​ടാ​​ൻ പാ​​ക്, അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​ക​​ർ ഏ​​റെനാ​​ളാ​​യി ശ്ര​​മി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.