നേപ്പാൾ പ്രധാനമന്ത്രിയായി ശർമ ഒലി അധികാരമേറ്റു
Friday, February 16, 2018 1:09 AM IST
കാ​​​ഠ്മ​​​ണ്ഡ: നേ​​​പ്പാ​​​ളി​​​ന്‍റെ 41-ാമ​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി കെ​​​പി ശ​​​ർ​​​മ ഒ​​​ലി ഇ​​​ന്ന​​​ലെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റു. ശ​​​ർ​​​മ​​​യ്ക്കും സി​​​പി​​​എ​​​ൻ-​​​യു​​​എം​​​എ​​​ലി​​​ലെ ര​​​ണ്ടു മ​​​ന്ത്രി​​​മാ​​​ർ​​​ക്കും പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ദ്യാ ദേ​​​വി ഭ​​​ണ്ഡാ​​​രി സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു.

ശ​​​ർ​​​മ ഒ​​​ലി നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ഇ​​ട​​തുമു​​ന്ന​​ണി​​യി​​ലെ പ്ര​​​മു​​​ഖ ക​​​ക്ഷി​​​യാ​​​യ സി​​​പി​​​എ​​​ൻ മാ​​​വോ​​​യി​​​സ്റ്റ് ക​​​ക്ഷി മ​​​ന്ത്രി​​​മാ​​​ർ ഇ​​​ന്ന​​​ലെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ന​​​ട​​​ത്താ​​​ത്ത​​​ത് മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ഭാ​​​വി​​​യെ​​​ക്കു​​​റി​​​ച്ച് ആ​​​ശ​​​ങ്ക ഉ​​​യ​​​ർ​​​ത്തി. മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾക്ക് ​​​ഡെ​​​പ്യൂ​​​ട്ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നി​​​ഷേ​​​ധി​​​ച്ച​​​താ​​​ണ് അ​​​വ​​​രു​​​ടെ പി​​​ണ​​​ക്ക​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.

ഈ​​​യി​​​ട​​​ത്തെ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഒ​​​ലി​​​യു​​​ടെ സി​​​പി​​​എ​​​ൻ-​​​യു​​​എം​​​എ​​​ൽ 121 സീ​​​റ്റു നേ​​​ടി 275 അം​​​ഗ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ക്ഷി​​​യാ​​​യി. നേ​​​പ്പാ​​​ളി കോ​​​ൺ​​​ഗ്ര​​​സി​​​ന് 63 സീ​​​റ്റും സി​​​പി​​​എ​​​ൻ- മാ​​​വോ​​​യി​​​സ്റ്റി​​​ന് 53 സീ​​​റ്റും കി​​​ട്ടി. ചൈ​​​ന​​​യോ​​​ട് അ​​​നു​​​ഭാ​​​വ​​​മു​​​ള്ള ഒ​​​ലി 2015 ഒ​​​ക്ടോ​​​ബ​​​ർ 11 മു​​​ത​​​ൽ 2016 ഓ​​​ഗ​​​സ്റ്റ് മൂ​​​ന്നു​​​വ​​​രെ നേ​​​പ്പാ​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു.


നാ​​​ല്പ​​​താം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ നേ​​​പ്പാ​​​ളി കോ​​​ൺ​​​ഗ്ര​​​സി​​​ലെ ഷേ​​​ർ ബ​​​ഹാ​​​ദൂ​​​ർ ദ്യൂ​​​ബെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ രാ​​​ജി​​​വ​​​ച്ചു.


പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാർച്ചിൽ

നേ​​പ്പാ​​ളി​​ൽ മാ​​ർ​​ച്ച് അ​​ഞ്ചി​​നു പു​​തി​​യ പ്ര​​സി​​ഡ​​ന്‍റി​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​മെ​​ന്ന് ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ അ​​റി​​യി​​ച്ചു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ​​തി​​നാ​​റി​​നാ​​യി​​രി​​ക്കും. പ്ര​​ഥ​​മ വ​​നി​​താ പ്ര​​സി​​ഡ​​ന്‍റ് വി​​ദ്യാ​​ദേ​​വി ഭ​​ണ്ഡാ​​രി സ്ഥാ​​ന​​മൊ​​ഴി​​യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്തു​​ന്ന​​ത്. പു​​തി​​യ പാ​​ർ​​ല​​മെ​​ന്‍റ് നി​​ല​​വി​​ൽ വ​​ന്നാ​​ൽ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​മൊ​​ഴി​​യ​​ണ​​മെ​​ന്നാ​​ണു നി​​യ​​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.