ഇറാനില്‍ വിമാനാപകടം : 66 പേര്‍ കൊല്ലപ്പെട്ടു
Monday, February 19, 2018 12:55 AM IST
ടെ​​​ഹ്‌​​​റാ​​​ന്‍: ഇ​​​റാ​​​നി​​​ല്‍ യാ​​​ത്രാ​​​വി​​​മാ​​​നം ത​​​ക​​​ര്‍ന്നു​​​വീ​​​ണ് 66 പേ​​​ര്‍ മ​​​രി​​​ച്ചു. ടെ​​​ഹ്‌​​​റാ​​​നി​​​ല്‍ നി​​​ന്ന് യാ​​​സൂ​​​ജി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ ഇ​​​സ്ഫ​​​ഹാ​​​നു സ​​​മീ​​​പം ദീ​​​ന പ​​​ര്‍വ​​​ത മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് ആ​​​സി​​​മ​​​ന്‍ എ​​​യ​​​ര്‍ലൈ​​​ന്‍സി​​​ന്‍റെ വി​​​മാ​​​നം അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ട്ട​​​ത്. ഒ​​​രു കു​​​ട്ടി​​​യു​​​ള്‍പ്പെ​​​ടെ 60 യാ​​​ത്ര​​​ക്കാ​​​രും ആ​​​റു ജീ​​​വ​​​ന​​​ക്കാ​​​രും മ​​​രി​​​ച്ച​​​താ​​​യി എ​​​യ​​​ര്‍ലൈ​​​ന്‍സ് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു.

ഇ​​​ന്ന​​​ലെ പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം രാ​​​വി​​​ലെ അ​​​ഞ്ചി​​​നാ​​​ണു മെ​​​ഹ്‌​​​റാ​​​ബാ​​​ദ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ നി​​​ന്നു വി​​​മാ​​​നം യാ​​​ത്ര​​​തു​​​ട​​​ങ്ങി​​​യ​​​ത്. 45 മി​​​നി​​​റ്റ് പി​​​ന്നി​​​ട്ട​​​പ്പോ​​​ഴേ​​​ക്കും റ​​​ഡാ​​​റി​​​ല്‍ നി​​​ന്നു വി​​​മാ​​​നം അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​രു പു​​​ല്‍മൈ​​​താ​​​നി​​​യി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​ര ലാ​​​ന്‍ഡിം​​​ഗി​​​നു ശ്ര​​​മി​​​ച്ച​​​പ്പോ​​​ഴാ​​​ണു വി​​​മാ​​​നം ത​​​ക​​​ര്‍ന്ന​​​തെ​​​ന്ന് ദൃ​​​ക്‌​​​സാ​​​ക്ഷി​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി.​​​ടെ​​​ഹ്‌​​​റാ​​​നി​​​ല്‍ നി​​​ന്ന് 620 കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ​​​യു​​​ള്ള സെ​​​മി​​​റോം ന​​​ഗ​​​ര​​​ത്തി​​​നോ​​​ടു ചേ​​​ര്‍ന്ന് പ​​​ര്‍വ​​​ത മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ടം.


ഏ​​​റെ വി​​​ദൂ​​​ര മേ​​​ഖ​​​ല​​​യാ​​​യ​​​തി​​​നാ​​​ല്‍ ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ക്ക് എ​​​ത്തി​​​ച്ചേ​​​രാ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ട്. പ​​​ര്‍വ​​​തപ്ര​​​ദേ​​​ശ​​​മാ​​​യ​​​തി​​​നാ​​​ല്‍ ആം​​​ബു​​​ല​​​ന്‍സ് എത്തിക്കലും വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്. മൂ​​​ട​​​ല്‍മ​​​ഞ്ഞു നി​​​റ​​​ഞ്ഞ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഇ​​​തു ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളെ ദു​​​ഷ്‌​​​ക​​​ര​​​മാ​​​ക്കു​​​ന്ന​​​താ​​​യി ഇ​​​റാ​​​ന്‍ റെ​​​ഡ്‌​​​ക്രോ​​​സ് അ​​​റി​​​യി​​​ച്ചു. ടെ​​​ഹ്‌​​​റാ​​​ന്‍ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ആ​​​സി​​​മ​​​ന്‍ എ​​​യ​​​ര്‍ലൈ​​​ന്‍സ് ഇ​​​റാ​​​നി​​​ലെ മൂന്നാമ ത്തെ വലിയ വി​​​മാ​​​ന ക​​​മ്പ​​​നി​​​യാ​​​ണ്. അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ട്ട ഇ​​​വ​​​രു​​​ടെ എ​​​ടി​​​ആ​​​ര്‍ -72 ഇ​​​ര​​​ട്ട എ​​​ന്‍ജി​​​ന്‍ വി​​​മാ​​​നം 1993 ല്‍ ​​​നി​​​ര്‍മി​​​ച്ച​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.