ഏറ്റവും ഉയരമുള്ള തടിക്കെട്ടിടം ജപ്പാനിൽ നിർമിക്കും
ഏറ്റവും ഉയരമുള്ള തടിക്കെട്ടിടം ജപ്പാനിൽ നിർമിക്കും
Wednesday, February 21, 2018 12:58 AM IST
ടോ​​​ക്കി​​​യോ: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള ത​​​ടി​​​ക്കെ​​​ട്ടി​​​ടം ജ​​​പ്പാ​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടോ​​​ക്കി​​​യോ​​​യി​​​ൽ നി​​​ർ​​​മി​​​ക്കും. 350 മീ​​​റ്റ​​​റാ​​​ണ് ഉ​​​യ​​​രം. 70 നി​​​ല​​​ക​​​ളു​​​ണ്ടാ​​​യി​​​രി​​​ക്കും. കെ​​​ട്ടി​​​ടനി​​​ർ​​​മാ​​​ണ​​​ത്തി​​​ന് 10 ശ​​​ത​​​മാ​​​നം ഉ​​​രു​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കും. ബാ​​​ക്കി മൊ​​​ത്തം ത​​​ടി​​​യി​​​ലാ​​​യി​​​രി​​​ക്കും.

സു​​​മി​​​ത്തോ​​​മോ ഫോ​​​റ​​​സ്ട്രി എ​​​ന്ന ക​​​ന്പ​​​നി​​​ക്കാണ് നിർമാണ ച്ചുമതല. 1,80,000 ച​​​തു​​​ര​​​ശ്ര മീ​​​റ്റ​​​ർ ത​​​ടി വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നു ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്നു. ഭൂ​​​ക​​​ന്പ​​​ത്തെ ചെ​​​റു​​​ക്കാ​​​നു​​​ള്ള ശേ​​​ഷി കെ​​​ട്ടി​​​ട​​​ത്തി​​​നു​​​ണ്ടാ​​​യി​​​രി​​​ക്കും. 402 കോ​​​ടി ഡോ​​​ള​​​ർ ചെ​​​ല​​​വ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. സാ​​​ധാ​​​ര​​​ണ നി​​​ർ​​​മാ​​​ണരീ​​​തി​​​ക​​​ളി​​​ലേ​​​തി​​​നേ​​​ക്കാ​​​ൾ ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​ക​​​മാ​​​ണ് ഈ ​​​തു​​​ക. 2041 ൽ ​​​നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.