വ്യോമാക്രമണം തുടരുന്നു; സിറിയയിൽ 200 മരണം
വ്യോമാക്രമണം തുടരുന്നു; സിറിയയിൽ 200 മരണം
Wednesday, February 21, 2018 12:58 AM IST
അ​​ർ​​ബി​​ൻ: സി​​റി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ഡ​​മാ​​സ്ക​​സി​​ന്‍റെ പ്രാ​​ന്ത​​ത്തി​​ലു​​ള്ള റി​​ബ​​ൽ കേ​​ന്ദ്ര​​മാ​​യ ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ​​യി​​ൽ പ്ര​​സി​​ഡ​​ന്‍റ് ബ​​ഷാ​​ർ അ​​ൽ അ​​സാ​​ദി​​ന്‍റെ സൈ​​നി​​ക​​ർ ന​​ട​​ത്തു​​ന്ന വ്യോ​​മാ​​ക്ര​​മ​​ണ​​വും പീ​​ര​​ങ്കി ആ​​ക്ര​​മ​​ണ​​വും മൂ​​ന്നാം​​ദി​​വ​​സ​​വും തു​​ട​​രു​​ക​​യാ​​ണ്. 57 കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 194 സി​​വി​​ലി​​യ​​ന്മാ​​ർ ഇ​​തി​​ന​​കം കൊ​​ല്ല​​പ്പെ​​ട്ടെ​​ന്നു സി​​റി​​യ​​ൻ ഒ​​ബ്സ​​ർ​​വേ​​റ്റ​​റി അ​​റി​​യി​​ച്ചു.

തി​​ങ്ക​​ളാ​​ഴ്ച മാ​​ത്രം 39 കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 127 സി​​വി​​ലി​​യ​​ന്മാ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു. നാ​​ലു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ​​യി​​ൽ ഇ​​ത്ര​​യ​​ധി​​കം പേ​​ർ ഒറ്റദിവസം കൊ​​ല്ല​​പ്പെ​​ടു​​ന്ന​​ത് ആ​​ദ്യ​​സം​​ഭ​​വ​​മാ​​ണ്. ഇ​​ന്ന​​ല​​ത്തെ വ്യോ​​മാ​​ക്ര​​മണ​​ത്തി​​ൽ 50 സി​​വി​​ലി​​യ​​ന്മാ​​ർ മ​​രി​​ച്ചു.

ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ മേ​​ഖ​​ല​​യി​​ലെ സ്ഥി​​തി സ്ഫോ​​ട​​നാ​​ത്മ​​ക​​മാ​​ണെ​​ന്നു യു​​എ​​ൻ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി. സി​​വി​​ലി​​യ​​ന്മാ​​രെ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ ഉ​​ട​​ന​​ടി നി​​ർ​​ത്ത​​ണ​​മെ​​ന്നു യു​​എ​​ന്നി​​ന്‍റെ മ​​നു​​ഷ്യാ​​വ​​കാ​​ശ കോ​​-ഓ​​ർ​​ഡി​​നേ​​റ്റ​​ർ പാ​​നോ​​സ് മും​​ത​​സി​​സ് നി​​ർ​​ദേ​​ശി​​ച്ചു.

ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ മു​​ത​​ൽ വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ കു​​ർ​​ദി​​ഷ് മേ​​ഖ​​ല​​യാ​​യ അ​​ഫ്രീ​​ൻ​​ വ​​രെ​​യു​​ള്ള പ്ര​​ദേ​​ശ​​ത്ത് ഒ​​രു മാ​​സ​​ത്തെ വെ​​ടി​​നി​​ർ​​ത്ത​​ൽ ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നു നേ​​ര​​ത്തെ യു​​എ​​ൻ ആ​​ഹ്വാ​​നം ചെ​​യ്തി​​രു​​ന്നു. അ​​ഫ്രീ​​നെ ഉ​​പ​​രോ​​ധി​​ക്കു​​മെ​​ന്നു തു​​ർ​​ക്കി മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.


ഡ​​മാ​​സ്ക​​സ് പ്രാ​​ന്ത​​ത്തി​​ലു​​ള്ള ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ നാ​​ലു​​ വ​​ർ​​ഷ​​മാ​​യി ജെ​​യ്ഷെ അ​​ൽ ഇ​​സ്‌​​ലാം, ഫ​​യി​​ലാ​​ക് അ​​ൽ റ​​ഹ്‌​​മാ​​ൻ എ​​ന്നീ റി​​ബ​​ൽ ഗ്രൂ​​പ്പു​​ക​​ളു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണ്. ജി​​ഹാ​​ദി​​സ്റ്റു​​ക​​ൾ​​ക്കും ഇ​​വി​​ടെ സ്വാ​​ധീ​​ന​​മു​​ണ്ട്. മേ​​ഖ​​ല​​യി​​ൽ നാ​​ലു​​ ല​​ക്ഷ​​ത്തോ​​ളം ജ​​ന​​ങ്ങ​​ൾ അ​​ധി​​വ​​സി​​ക്കു​​ന്നു​​.

ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ​​യി​​ൽ​​നി​​ന്നു റി​​ബ​​ലു​​ക​​ൾ ഡ​​മാ​​സ്ക​​സി​​ലേ​​ക്കു വ്യോ​​മാ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കാ​​ൻ മേ​​ഖ​​ല​​യു​​ടെ നി​​യ​​ന്ത്ര​​ണം കൈ​​യ​​ട​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​ലാ​​ണു സി​​റി​​യ​​ൻ​​ സേ​​ന. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണു വ്യോ​​മാ​​ക്ര​​മ​​ണം ന​​ട​​ത്തുന്ന​​ത്. താ​​മ​​സി​​യാ​​തെ ക​​ര​​യാ​​ക്ര​​മ​​ണ​​വും ഉ​​ണ്ടാ​​വു​​മെ​​ന്നു ഭീ​​തി പ​​ര​​ന്നി​​ട്ടു​​ണ്ട്.

ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ എ​​ങ്ങ​​നെ​​യെ​​ങ്കി​​ലും ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ​​യി​​ൽനി​​ന്നു ര​​ക്ഷ​​പ്പെ​​ടാ​​ൻ സി​​വി​​ലി​​യ​​ൻ ജ​​ന​​ത നെ​​ട്ടോ​​ട്ട​​മോ​​ടു​​ക​​യാ​​ണ്. നാ​​ലു​​വ​​ശ​​ത്തു​​നി​​ന്നും സി​​റി​​യ​​ൻ സൈ​​ന്യം വ​​ള​​ഞ്ഞി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ​​യി​​ലെ ജ​​ന​​ജീ​​വി​​തം ദു​​രി​​ത​​ത്തി​​ലാ​​ണ്. ആ​​ഹാ​​രം, ഔ​​ഷ​​ധം തു​​ട​​ങ്ങി​​യ അ​​ത്യാ​​വ​​ശ്യ വ​​സ്തു​​ക്ക​​ൾ​​ക്കു ക്ഷാ​​മം അ​​നു​​ഭ​​വ​​പ്പെ​​ട്ടു തു​​ട​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.