തോ​​​ക്കു നി​​​രോ​​​ധ​​​ന പ്ര​​​മേ​​​യം ത​​​ള്ളി
തോ​​​ക്കു നി​​​രോ​​​ധ​​​ന പ്ര​​​മേ​​​യം ത​​​ള്ളി
Friday, February 23, 2018 1:03 AM IST
മ​​​യാ​​​മി: തോ​​​ക്കു നി​​​രോ​​​ധ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ്ര​​​മേ​​​യം ഫ്ളോ​​​റി​​​ഡ​​​യി​​​ലെ ജനപ്രതിനിധികൾ നി​​രാ​​ക​​രി​​ച്ചു. 17 പേർ കൊല്ലപ്പെട്ട ഫ്ളോറിഡ സ്കൂളിലെ വിദ്യാർഥികൾ സഭയുടെ ഗാലറിയിൽ നോക്കി നിൽക്കവേയാണ് പ്രമേയം വോട്ടിനിട്ടു തള്ളിയത്. പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ​​​ത​​​ന്നെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ ഭാ പ​​​രി​​​സ​​​ര​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

സ്കൂ​​​ളി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട 17 പേ​​​ർ​​​ക്കാ​​​യു​​​ള്ള പ്രാ​​​ർ​​​ഥ​​​ന​​​യോ​​​ടെ​​​യാ​​​ണ് സ​​​ഭാ സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. സെ​​​മി ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് തോ​​​ക്കു​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്ത് നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ്ര​​​മേ​​​യം മ​​​യാ​​​മി​​​യി​​ലെ ഡെ​​​മോ​​​ക്രാ​​​റ്റ് പ്ര​​​തി​​​നി​​​ധി കി​​​യോ​​​ണി മ​​​ക്ഗീ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 36നെ​​​തി​​​രേ 71 വോ​​​ട്ടു​​​ക​​​ൾ​​​ക്കു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.


തോ​​​ക്ക് അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ പി​​​ന്താ​​​ങ്ങു​​​ന്ന റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​ക്കാ​​​ണ് സ​​​ഭ​​​യി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഗാ​​​ല​​​റി​​​യി​​​ൽ നോ​​​ക്കി​​​നി​​​ൽ​​​ക്കേ​​​യാ​​​ണ് പ്ര​​മേ​​യം വോ​​​ട്ടി​​​നി​​​ട്ടു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കു​​​ട്ടി​​​ക​​​ൾ അ​​​മ​​​ർ​​​ഷ​​​വും സ​​​ങ്ക​​​ട​​​വും പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.