ചരിത്രമെഴുതി മെർക്കലിന്‍റെ നാലാമൂഴം
Thursday, March 15, 2018 1:47 AM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ആം​ഗ​ല മെ​ർ​ക്ക​ലി​നെ(63) ചാ​ൻ​സ​ല​റാ​യി തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ട്ട​വും തെ​ര​ഞ്ഞെ​ടു​ത്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ പാ​ർ​ല​മെ​ന്‍റി​ൻ ന​ട​ന്ന ചാ​ൻ​സ​ല​ർ വോ​ട്ടെ​ടു​പ്പി​ൽ സി​ഡി​യു/​സി​എ​സ്‌​യു, എ​സ്പി​പി എ​ന്നീ ക​ക്ഷി​ക​ൾ അ​ട​ങ്ങി​യ ഗ്രോ​ക്കോ മു​ന്ന​ണി​യി​ലെ 399 അം​ഗ​ങ്ങ​ളി​ൽ 364 പേ​ർ മെ​ർ​ക്ക​ലി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്തു. 315 അം​ഗ​ങ്ങ​ൾ എ​തി​ർ​ത്തു വോ​ട്ടു ചെ​യ്തു.​ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 355 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.
ആ​കെ 709 അം​ഗ​ങ്ങ​ളാ​ണ് പാ​ർ​ല​മെ​ന്‍റി​ലു​ള്ള​ത്. അം​ഗീ​കൃ​ത പ്ര​തി​പ​ക്ഷ​മാ​യ എ​എ​ഫ്ഡി- 94, എ​ഫ്ഡി​പി - 80, ഇ​ട​തു പാ​ർ​ട്ടി​ക​ൾ - 67, ഗ്രീ​ൻ പാ​ർ​ട്ടി - 69 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു പാ​ർ​ട്ടി​ക​ൾ​ക്കു​ള്ള സീ​റ്റു​ക​ൾ.

സി​ഡി​യു​വി​ലെ വോ​ൾ​ഫ്ഗാം​ഗ് ഷൊ​യ്ബ്ളെ​യാ​ണ് പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ. മെ​ർ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ർ​മ​നി​യു​ടെ ഇ​രു​പ​ത്തി​മൂ​ന്നാ​മ​ത്തെ മ​ന്ത്രി​സ​ഭ ഇ​ന്ന​ലെ അ​ധി​കാ​ര​മേ​റ്റു. 16 പേ​രാ​ണ് മ​ന്ത്രി​സ​ഭ​യി​ലു​ള്ള​ത്.

പ്ര​തി​രോ​ധം, നി​യ​മം, വി​ദ്യാ​ഭ്യാ​സം, കു​ടും​ബ ക്ഷേ​മം, പ​രി​സ്ഥി​തി, കൃ​ഷി എ​ന്നീ വ​കു​പ്പു​ക​ൾ വ​നി​ത​ക​ളെ​യാ​ണ് ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പു​തു​മു​ഖ​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ന​ൽ​കി​യ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​ങ്ങ​ളു​ടെ ശ​രാ​ശ​രി പ്രാ​യം 52 ആ​ണ്.


ആം​ഗ​ല മെ​ർ​ക്ക​ൽ

1954 ജൂ​ലൈ 17 ന് ​ഹാം​ബു​ർ​ഗി​ലാ​ണ് ആം​ഗ​ലാ ഡൊ​റോ​ത്തി​യ കാ​സ്നെ​ർ എ​ന്ന മെ​ർ​ക്ക​ലി​ന്‍റെ ജ​ന​നം. കി​ഴ​ക്ക​ൻ ജ​ർ​മ​നി​യി​ലെ പ്രൊ​ട്ട​സ്‌റ്റന്‍റ് പാ​സ്റ്റ​ർ ഹോ​ർ​സ്റ്റ് കാ​സ്ന​ർ, ഹെ​ർ​ലി​ൻ​ഡ് കാ​സ്ന​ർ എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ.

ഉ​ന്ന​ത പ​ഠ​ന​ത്തി​നു ശേ​ഷം ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി യൂ​ണി​വേ​ഴ്സി​റ്റി അ​ധ്യാ​പി​ക​യാ​യി തു​ട​രു​ന്ന കാ​ല​ത്ത് 1977ൽ ​ഉ​ൾ​റി​ഷ് മെ​ർ​ക്ക​ലി​നെ വി​വാ​ഹം ചെ​യ്തു​. 1982 ൽ ​വി​വാ​ഹമോ​ച​നം നേ​ടി. ര​സ​ത​ന്ത്ര​ത്തി​ൽ പ്ര​ഫ​റാ​യ യോ​വാ ഹിം സൗ​വ​റുമായി 1998 ൽ ​വി​വാ​ഹി​ത​യാ​യി.

ര​ണ്ടു പ്രാ​വ​ശ്യം വി​വാ​ഹി​ത​യാ​യ മെ​ർ​ക്ക​ൽ ആ​ദ്യ ഭ​ർ​ത്താ​വി​ന്‍റെ പേ​രിലാണ് ഇ പ്പോഴും അറിയപ്പെടുന്നത്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.