36 സിറിയൻ സൈനികരെ ഐഎസ് കൊലപ്പെടുത്തി
Wednesday, March 21, 2018 1:42 AM IST
ഡ​​മാ​​സ്ക​​സ്: ഡ​​മാ​​സ്ക​​സി​​ലെ കാ​​ദം ഡി​​സ്ട്രി​​ക്ടി​​ൽ മി​​ന്ന​​ലാ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ ഐ​​എ​​സ് ഭീ​​ക​​ര​​ർ 36 സി​​റി​​യ​​ൻ സൈ​​നി​​ക​​രെ കൊ​​ല​​പ്പെ​​ടു​​ത്തി. ഡ​​മാ​​സ്ക​​സ് പ്രാ​​ന്ത​​ത്തി​​ലെ ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ​​യി​​ൽ വി​​മ​​ത​​രു​​മാ​​യി സി​​റി​​യ​​ൻ സേ​​ന പോ​​രാ​​ട്ടം തു​​ട​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണു മി​​ന്ന​​ലാ​​ക്ര​​മ​​ണം. കാ​​ദം ഡി​​സ്ട്രി​​ക്ടി​​ലെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ നി​​ര​​വ​​ധിപ്പേർ​​ക്കു പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ടെ​​ന്നും പോ​​രാ​​ട്ടം തു​​ട​​രു​​ക​​യാ​​ണെ​​ന്നും സി​​റി​​യ​​ൻ ഒ​​ബ്സ​​ർ​​വേ​​റ്റ​​റി അ​​റി​​യി​​ച്ചു. ഐ​​എ​​സി​​ന്‍റെ ഭാ​​ഗ​​ത്തു​​ണ്ടാ​​യ ആ​​ൾനാ​​ശ​​ത്തെ​​ക്കു​​റി​​ച്ചു കൃ​​ത്യ​​മാ​​യ വി​​വ​​ര​​മി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.