കാറോട്ട മത്സരത്തിൽ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളിക്കു തടവുശിക്ഷ
Monday, May 14, 2018 11:47 PM IST
ല​​​ണ്ട​​​ന്‍: പൊ​​​തു​​​നി​​​ര​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ കാ​​​റോ​​​ട്ട മ​​​ത്സ​​​ര​​​ത്തി​​​നി​​​ടെ പ​​​തി​​​നെ​​​ട്ടു​​​കാ​​​ര​​ൻ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ബ്രി​​ട്ടീ​​ഷ് മ​​​ല​​​യാ​​​ളി​​​യാ​​​യ ജോ​​​ഷ്വാ ചെ​​​റു​​​ക​​​ര(20)​​​യ്ക്ക് ബ്രി​​​ട്ട​​നി​​ലെ ന്യൂ​​കാ​​സി​​ൽ ക്രൗ​​ൺ കോ​​​ട​​​തി ആ​​​റു വ​​​ർ​​​ഷ​​​വും ഒ​​​ന്പ​​​തു മാ​​​സ​​​വും ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

2017 മേ​​​യ് ഏ​​​ഴി​​​നാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. ജോ​​​യും സു​​​ഹൃ​​​ത്താ​​​യ ഹാ​​​രി കേ​​​ബി​​​ളും ത​​​മ്മി​​​ൽ കാ​​​റോ​​​ട്ട മ​​​ത്സ​​​രം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ജോഷ്വായുടെ കാ​​​ർ, ജോ​​​ഗിം​​​ഗ് ക​​​ഴി​​​ഞ്ഞു മ​​​ട​​​ങ്ങി​​​വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്ന വി​​​ല്യം ഡോ​​​റ എ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​യെ ഇ​​​ടി​​​ച്ചു​​​തെ​​​റി​​​പ്പി​​​ച്ചു. അപകടത്തിന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ള്‍ ലഭിച്ചിരുന്നു.


അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യി വ​​​ണ്ടി​​​യോ​​​ടി​​​ച്ച​​​താ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് ഇ​​​രു​​​വ​​​രും സ​​​മ്മ​​​തി​​​ച്ചു. ഹാ​​​രി കേ​​​ബി​​​ളി​​​ന് കോ​​​ട​​​തി നാ​​​ല​​​ര വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...