ഷരീഫിനെതിരേ രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന്
ഷരീഫിനെതിരേ  രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന്
Monday, May 14, 2018 11:47 PM IST
ലാ​​ഹോ​​ർ: മും​​ബൈ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​ന്‍റെ പ​​ങ്ക് സ​​മ്മ​​തി​​ക്കു​​ന്ന ത​​ര​​ത്തി​​ൽ വി​​വാ​​ദ പ്ര​​സ്താ​​വ​​ന ന​​ട​​ത്തി​​യ മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫി​​നെ​​തി​​രേ രാ​​ജ്യ​​ദ്രോ​​ഹ​​ത്തി​​നു കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ലാ​​ഹോ​​ർ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ഹ​​ർ​​ജി ഫ​​യ​​ൽ ചെ​​യ്തു.

തീ​​വ്ര​​വാ​​ദി​​ക​​ൾ പാ​​ക്കി​​സ്ഥാ​​നി​​ൽ സ​​ജീ​​വ​​മാ​​ണെ​​ന്നു പ​​റ​​ഞ്ഞ ഷ​​രീ​​ഫ്, അ​​തി​​ർ​​ത്തി​​ക​​ട​​ന്നു മും​​ബൈ​​യി​​ലെ​​ത്തി ജ​​ന​​ങ്ങ​​ളെ കൊ​​ല്ലാ​​ൻ ഇ​​ത്ത​​ര​​ക്കാ​​രെ അ​​നു​​വ​​ദി​​ച്ച ന​​യ​​ത്തെ ചോ​​ദ്യം ചെ​​യ്തു. മും​​ബൈ ആ​​ക്ര​​മ​​ണ​​ക്കേ​​സ് വി​​ചാ​​ര​​ണ നീ​​ണ്ടു​​പോ​​കു​​ന്ന​​തി​​നെ​​യും ശ​​നി​​യാ​​ഴ്ച ഡോ​​ൺ പ​​ത്ര​​ത്തി​​നു ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ ഷ​​രീ​​ഫ് വി​​മ​​ർ​​ശി​​ച്ചു.

ഇ​​ന്ന​​ലെ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ വ​​സ​​തി​​യി​​ൽ ചേ​​ർ​​ന്ന സൈ​​നി​​ക മേ​​ധാ​​വി​​ക​​ളു​​ടെ​​യും ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും യോ​​ഗം ന​​വാ​​സി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​മ​​ർ​​ഷം രേ​​ഖ​​പ്പെ​​ടു​​ത്തി. പ്ര​​ധാ​​ന​​മ​​ന്ത്രി ഷ​​ഹീ​​ദ് ഖാ​​ൻ അ​​ബ്ബാ​​സി ആ​​ധ്യ​​ക്ഷ്യം വ​​ഹി​​ച്ചു.


സൈ​​നി​​ക​​മേ​​ധാ​​വി ജ​​ന​​റ​​ൽ ബ​​ജ്‌​​വ, ഐ​​എ​​സ്ഐ മേ​​ധാ​​വി ല​​ഫ്. ജ​​ന​​റ​​ൽ ന​​വീ​​ദ് മു​​ക്ത​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു. വാ​​സ്ത​​വവി​​രു​​ദ്ധ​​മാ​​യ ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന ഷ​​രീ​​ഫി​​ന്‍റെ പ്ര​​സ്താ​​വ​​ന യോ​​ഗം ത​​ള്ളി​​ക്ക​​ള​​ഞ്ഞു. പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ബ്ബാ​​സി പി​​ന്നീ​​ട് ന​​വാ​​സ് ഷ​​രീ​​ഫു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ത​​ന്‍റെ പ്ര​​സ്താ​​വ​​ന മാ​​ധ്യ​​മ​​ങ്ങ​​ൾ വ​​ള​​ച്ചൊ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ഷ​​രീ​​ഫ് പ​​റ​​ഞ്ഞു. ഷ​​രീ​​ഫ് രാ​​ജ്യ​​സു​​ര​​ക്ഷ​​യ്ക്കു ഭീ​​ഷ​​ണി​​യാ​​ണെ​​ന്ന് പി​​പി​​പി​​യും പി​​ടി​​ഐ​​യും കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.