വൃക്കരോഗം; മെലാനിയയ്ക്ക് ശസ്ത്രക്രിയ
Tuesday, May 15, 2018 11:03 PM IST
വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ൺ ഡി​​​​​​സി: യു​​​​​​എ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പി​​​​​​ന്‍റെ ഭാ​​​​​​ര്യ മെ​​​​​​ലാ​​​​​​നി​​​​​​യ​​​​​​യ്ക്ക് വൃ​​​​​​ക്ക സം​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​യ അ​​​​​​സു​​​​​​ഖ​​​​​​ത്തെ​​ത്ത​​ട​​​​​​ർ​​​​​​ന്ന് ശ​​​​​​സ്ത്ര​​​​​​ക്രി​​​​​​യ ന​​​​​​ട​​​​​​ത്തി. മെ​​​​​​രി​​​​​​ലാ​​​​​​ൻഡിലെ വാ​​​​​​ൾ​​​​​​ട്ട​​​​​​ർ റീ​​​​​​ഡ് നാ​​​​​​ഷ​​​​​​ണ​​​​​​ൽ മി​​​​​​ലി​​​​​​ട്ട​​​​​​റി മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ സെ​​​​​​ന്‍റ​​​​​​റി​​​​​​ലാ​​​​​​ണ് അ​​​വ​​​രെ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.


ശ​​​​​സ്ത്ര​​​​​ക്രി​​​​​യാ സ​​​​​മ​​​​​യ​​​​​ത്ത് വൈ​​​​​റ്റ്ഹൗ​​​​​സി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന ട്രം​​​​​പ് തു​​​​​ട​​​​​ർ​​​​​ന്ന് ഭാ​​​​​ര്യ​​​​​യെ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചു. മെ​​​​​ലാ​​​​​നി​​​​​യ സു​​​​​ഖ​​​​​മാ​​​​​യി ഇ​​​​​രി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നും ര​​​​ണ്ടു മൂ​​​​ന്നു ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​കം ആ​​​​​ശു​​​​​പ​​​​​ത്രി വി​​​​​ടു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...