സിംഗപ്പൂർ വിദേശമന്ത്രി ബാലകൃഷ്ണൻ പ്യോംഗ്യാംഗിലേക്ക്
സിംഗപ്പൂർ വിദേശമന്ത്രി ബാലകൃഷ്ണൻ പ്യോംഗ്യാംഗിലേക്ക്
Thursday, June 7, 2018 12:51 AM IST
സിം​​​ഗ​​​പ്പൂ​​​ർ: സിം​​​ഗ​​​പ്പൂ​​​ർ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വി​​​വി​​​യ​​​ൻ ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ ദ്വി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പ്യോം​​​ഗ്യാം​​​ഗി​​​നു തി​​​രി​​​ക്കും.

ട്രം​​​പ്- കിം ​​​ഉ​​​ച്ച​​​കോ​​​ടി സിം​​​ഗ​​​പ്പൂ​​​രി​​​ലെ സെ​​​ന്‍റോ​​​സ ദ്വീ​​​പി​​​ലെ ക​​​പ്പെ​​​ല്ലാ ഹോ​​​ട്ട​​​ലി​​​ൽ ജൂ​​​ൺ 12നാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം പ്യോ​​​ഗ്യാം​​​ഗി​​​നു തി​​​രി​​​ക്കു​​​ന്ന​​​ത്.​​​

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ വി​​​ദേ​​​ശ​​​മ​​​ന്ത്രി റി​​​യോം​​​ഗ് ഹോ​​​യു​​​ടെ ക്ഷ​​​ണ​​​പ്ര​​​കാ​​​രം എ​​​ത്തു​​​ന്ന ബാ​​​ല​​​കൃ​​​ഷ്ണ​​​നും സം​​​ഘ​​​വും ഉ​​​ച്ച​​​കോ​​​ടി​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്യും. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കിം ​​​യോം​​​ഗ് നാ​​​മു​​​മാ​​​യും സം​​​ഘം ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.