സിയാവോബോയുടെ വിധവ സ്വാതന്ത്ര്യത്തിലേക്ക്
Tuesday, July 10, 2018 11:44 PM IST
ബെ​​​​​​യ്ജിം​​​​​​ഗ്: സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​നൊ​​​​​​ബേ​​​​​​ലി​​​​​​ന് അ​​​​​​ർ​​​​​​ഹ​​​​​​നാ​​​​​​യ വി​​​​​​മ​​​​​​ത നേ​​​​​​താ​​​​​​വ് ലി​​​​​​യു സി​​​​​​യാ​​​​​​ബോ​​​​​​യു​​​​​​ടെ വി​​​​​​ധ​​​​​​വ ലി​​​​​​യു സി​​​​​​യ(57)​​​യെ ചൈ​​​നീസ് സർക്കാർ രാ​​​ജ്യം വി​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചു. ഇവർ വീട്ടു തടങ്കലിലാ യിരുന്നു. ഇ​​​ന്ന​​​ലെ ബെ​​​യ്ജിം​​​ഗി​​​ൽ​​​നി​​​ന്നു വി​​​മാ​​​നം ക​​​യ​​​റി​​​യ സിയ ജ​​​ർ​​​മ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​​​​ർ​​​​​​ലി​​​​​​നി​​​​​​ലെ​​​ത്തി.

അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത​​​​​​മാ​​​​​​യി എ​​​​​​ട്ടു വ​​​​​​ർ​​​​​​ഷം വീ​​​​​​ട്ടു​​​​​​ത​​​​​​ട​​​​​​ങ്ക​​​​​​ലി​​​​​​ൽ അ​​​​​​ട​​​​​​യ്ക്ക​​​​​​പ്പെ​​​​​​ട്ട സി​​​​​​യ​​​​​​യു​​​​​​ടെ മോ​​​​​​ച​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ർ നി​​​​​​ര​​​​​​ന്ത​​​​​​രം ആ​​​​​​വ​​​​​​ശ്യം ഉ​​​​​​ന്ന​​​​​​യി​​​​​​ച്ചു​​​​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ജ​​​​​​ർ​​​​​​മ​​​​​​നി​​​​​​യു​​​​​​ടെ നി​​​​​​ര​​​​​​ന്ത​​​​​​ര സ​​​​​​മ്മ​​​​​​ർ​​​​​​ദ​​​​​​മാ​​​​​​ണ് സി​​​​​​യ​​​​​​യെ വി​​​​​​ട്ട​​​​​​യ​​​​​​യ്ക്കാ​​​​​​ൻ ചൈ​​​​​​ന​​​​​​യെ പ്രേ​​​​​​രി​​​​​​പ്പി​​​​​​ച്ച​​​​​​ത്.

ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യപ​​​​​​രി​​​​​​ഷ്ക​​​​​​ര​​​​​ണ​​​​​​ത്തി​​​​​​നു വാ​​​​​​ദി​​​​​​ച്ച സി​​​​​​യാ​​​​​​വോബോ​​​​​​യെ ചൈ​​​​​​നീ​​​​​​സ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ രാ​​​​​​ജ്യ​​​​​​ദ്രോ​​​​​​ഹ​​​​​​ക്കു​​​​​​റ്റ​​​​​​ത്തി​​​​​​നു ജ​​​​​​യി​​​​​​ലി​​​​​​ൽ അ​​​​​​ട​​​​​​ച്ചി​​​​​​രു​​​​​​ന്നു. 2010ൽ ​​​​​​അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​നു നൊ​​​​​​ബേ​​​​​​ൽ പു​​​​​​ര​​​​​​സ്കാ​​​​​​രം പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. ഇ​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ​​​​​​യാ​​​​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​വി​​​യും ക​​​ലാ​​​കാ​​​രി​​​യു​​​മായ ​​​ഭാ​​​​​​ര്യ സി​​​​​​യ​​​​​​യെ വീ​​​​​​ട്ടു ത​​​​​​ട​​​​​​ങ്ക​​​​​​ലി​​​​​​ലാ​​​​​​ക്കി​​​​​​യ​​​​​​ത്.


ചൈ​​​നീസ് സർക്കാർ ജ​​​യി​​​ൽ മോ​​​ചി​​​നാ​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ സി​​​യാ​​​വോബോ​​​യ്ക്കു നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം സ്വീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. ക​​​​​ര​​​​​ൾ​​​​​രോ​​​​​ഗം പി​​​​​ടി​​​​​പെ​​​​​ട്ട അദ്ദേഹം ക​​​​​​ഴി​​​​​​ഞ്ഞ വ​​​​​​ർ​​​​​​ഷം ജൂ​​​​​​ലൈ​​​​​​യി​​​​​​ൽ ജ​​​​​യി​​​​​ൽ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ മ​​​​​​രി​​​​​​ച്ചു.

ഇ​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ സി​​​​​​യ​​​​​​യെ മോ​​​​​​ചി​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന ആ​​​​​​വ​​​​​​ശ്യം രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ ഉ​​​​​​യ​​​​​​ർ​​​​​​ന്നു. സി​​​​​​യ​​​​​​യെ സ്വീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ൻ ത​​​​​​യാ​​​​​​റാ​​​​​​ണെ​​​​​​ന്ന് ജ​​​​​​ർ​​​​​​മ​​​​​​നി അ​​​​​​റി​​​​​​യി​​​​​​ച്ചി​​​​​​രു​​​​​​ന്നു. ചൈ​​​​​​നീ​​​​​​സ് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ലി ​​​​​​കെ​​​​​​ചി​​​​​​യാം​​​​​​ഗ് തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച ബ​​​​​​ർ​​​​​​ലി​​​​​​ൻ സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്ക​​​​​​വേ ജ​​​​​​ർ​​​​​​മ​​​​​​ൻ ചാ​​​​​​ൻ​​​​​​സ​​​​​​ല​​​​​​ർ ആം​​​​​​ഗ​​​​​​ല മെ​​​​​​ർ​​​​​​ക്ക​​​​​​ലു​​​​​​മാ​​​​​​യി കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച ന​​​​​​ട​​​​​​ത്തി​.

സി​​​​​​യ രാ​​​​​​ജ്യം വി​​​​​​ട്ട​​​​​​കാ​​​​​​ര്യം അ​​​​​​വ​​​​​​രു​​​​​​ടെ സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​ൻ ഹു​​​​​​യി സോ​​​​​​ഷ്യ​​​​​​ൽ​​​​​​മീ​​​​​​ഡി​​​​​​യ​​​​​​യി​​​​​​ലൂ​​​​​​ടെ സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ചു. പു​​​​​​തി​​​​​​യ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​നാ​​​​​​യി ത​​​​​​ന്‍റെ സ​​​​​​ഹോ​​​​​​ദ​​​​​​രി യൂ​​​​​​റോ​​​​​​പ്പി​​​​​​ലേ​​​​​​ക്കു തി​​​​​​രി​​​​​​ച്ചു​​​​​​വെ​​​​​​ന്നാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം എ​​​​​​ഴു​​​​​​തി​​​​​​യ​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.