തായ്‌ലൻഡിലെ രക്ഷാപ്രവർത്തനം; അവസാന മണിക്കൂറിൽ ഒഴിവായത് വൻ ദുരന്തം
Thursday, July 12, 2018 1:20 AM IST
ബാ​​​​ങ്കോ​​​​ക്ക്: താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ലെ ഗു​​​​ഹ​​​​യി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ 12 കു​​​​ട്ടി​​​​ക​​​​ളെ​​​​യും ഫു​​​​ട്ബോ​​​​ൾ കോ​​​​ച്ചി​​​​നെ​​​​യും പു​​​​റ​​​​ത്തെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ൽ നേ​​​​രി​​​​ട്ട വൈ​​​​ഷ​​​​മ്യ​​​​ങ്ങ​​​​ൾ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ​​​​ങ്കു​​​​വ​​​​ച്ചു.

ചൊ​​​​വ്വാ​​​​ഴ്ച എ​​​​ല്ലാ കു​​​​ട്ടി​​​​ക​​​​ളെ​​​​യും പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ വെ​​​​ള്ളം വ​​​​റ്റി​​​​ക്കാ​​​​നു​​​​ള്ള പ​​​​ന്പു​​​​ക​​​​ൾ നി​​​​ല​​​​ച്ച​​​​ത് വ​​​​ലി​​​​യ ദു​​​​ര​​​​ന്ത​​​​ത്തി​​​​നു വ​​​​ഴി​​​​വ​​​​യ്ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു. ഭാ​​​​ഗ്യംകൊ​​​​ണ്ടാ​​​​ണ് ഒ​​​​ന്നും സം​​​​ഭ​​​​വി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​ത്.

കു​​​​ട്ടി​​​​ക​​​​ളെ​​​​യും കോ​​​​ച്ചി​​​​നെ​​​​യും പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ഗു​​​​ഹ​​​​യി​​​​ൽ തു​​​​ട​​​​ർ​​​​ന്നു. ഒ​​​​ന്ന​​​​ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഉ​​​​ള്ളി​​​​ൽ ചേ​​​​ന്പ​​​​ർ ത്രീ ​​​​എ​​​​ന്ന ഭാ​​​​ഗ​​​​ത്തു സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന വി​​​​വി​​​​ധ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ നീ​​​​ക്കം ചെ​​​​യ്യു​​​​ക​​​​യെ​​​​ന്ന ജോ​​​​ലി ഇ​​​​വ​​​​ർ​​​​ക്കു ബാ​​​​ക്കി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ഈ ​​​​സ​​​​മ​​​​യ​​​​ത്താ​​​​ണ് പ​​​​ന്പു​​​​ക​​​​ൾ നി​​​​ല​​​​ച്ച​​​​ത്. ക്ര​​​​മേ​​​​ണ ജ​​​​ല​​​​നി​​​​ര​​​​പ്പ് ഉ​​​​യ​​​​ർ​​​​ന്ന് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യാ​​​​ണ് ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത​​​​ത്. എ​​​​ന്നാ​​​​ൽ പ​​​​ക​​​​ച്ചു​​​​നി​​​​ൽ​​​​ക്കാ​​​​തെ എ​​​​ല്ലാ​​​​വ​​​​രും ഓ​​​​ടി ഗു​​​​ഹ​​​​യ്ക്കു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


കുട്ടികളെ പുറത്തെത്തിച്ചതു മയക്കിക്കിടത്തി


ബാ​​​​​ങ്കോ​​​​​ക്ക്: ​​​​​തം ലു​​​​​വാം​​​​​ഗ് ഗു​​​​​ഹ​​​​​യി​​​​​ൽ കു​​​​​ടു​​​​​ങ്ങി​​​​​യ കു​​​​​ട്ടി​​​​​ക​​​​​ളെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി പു​​​​​റ​​​​​ത്തെ​​​​​ത്തി​​​​​ച്ച​​​​​ത് മ​​​​​രു​​​​​ന്നു ന​​​​​ല്കി മ​​​​​യ​​​​​ക്കി​​​​​ക്കി​​​​​ട​​​​​ത്തി.

ചേം​​​​​ബ​​​​​ർ ത്രീ ​​​​​എ​​​​​ന്നു വി​​​​​ളി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന സ്ഥ​​​​​ലം മു​​​​​ത​​​​​ലാ​​​​​ണ് കു​​​​​ട്ടി​​​​​ക​​​​​ളെ മ​​​​​യ​​​​​ക്കി​​​​​ക്കി​​​​​ട​​​​​ത്തി​​​​​യ​​​​​ത്. അ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള ദൂ​​​​​രം പി​​​​​ന്നി​​​​​ട്ട​​​​​ത് ബ​​​​​ഡ്ഡി ഡൈ​​​​​വിം​​​​​ഗി​​​​​ലൂ​​​​​ടെ​​​​​യും.

ചേം​​​​​ബ​​​​​ർ ത്രീ ​​​​​മു​​​​​ത​​​​​ൽ ഗു​​​​​ഹാ​​​​​ക​​​​​വാ​​​​​ടം വ​​​​​രെ​​​​​യു​​​​​ള്ള ഒ​​​​ന്ന​​​​ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​​രം വെ​​​​​ള്ളം വ​​​​​റ്റി​​​​​ച്ചും ചെ​​​​ളി കോ​​​​രി​​​​ക്ക​​​​ള​​​​ഞ്ഞും ന​​​​​ട​​​​​ക്കാ​​​​​ൻ യോ​​​​​ഗ്യ​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. കു​​​​​ട്ടി​​​​​ക​​​​​ൾ ഇ​​​​​വി​​​​​ടെ​​​​​യെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ സ്ട്രെ​​​​​ച്ച​​​​​റി​​​​​ൽ കി​​​​​ട​​​​​ത്തി മ​​​​​രു​​​​​ന്നു ന​​​​​ല്കി മ​​​​​യ​​​​​ക്കി​​​​​യാ​​​​​ണ് പു​​​​​റ​​​​​ത്തെ​​​​​ത്തി​​​​​ച്ച​​​​​ത്. അ​​​​​പ്പോ​​​​​ഴും ഓ​​​​​ക്സി​​​​​ജ​​​​​ൻ മാ​​​​​സ്ക് ഊ​​​​​രി​​​​​മാ​​​​​റ്റി​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല.

ഭാരം കുറഞ്ഞു; മാനസികധൈര്യം കുറഞ്ഞില്ല

ബാ​​​​​ങ്കോ​​​​​ക്ക്: ​​​​​ര​​​​​ണ്ട​​​​​ര ആ​​​​​ഴ്ച നീ​​​​​ണ്ട ദു​​​​​ര​​​​​നുഭവം താ​​​​​ണ്ടി​​​​​യ​​​​​പ്പോ​​​​​ൾ കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​രം ചെ​​​​​റു​​​​​താ​​​​​യി കു​​​​​റ​​​​​ഞ്ഞെ​​​​​ന്ന് താ​​​​​യ്‌​​​​​ല​​​​​ൻ​​​​​ഡ് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. ജൂ​​​​​ൺ 23ന് ​​​​​ഗു​​​​​ഹ​​​​​യി​​​​​ൽ കു​​​​​ടു​​​​​ങ്ങി​​​​​യ കു​​​​​ട്ടി​​​​​ക​​​​​ളെ പ​​​​​ത്തു ദി​​​​​വ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ക​​​​​ണ്ടെ​​​​​ത്തു​​​​​ന്ന​​​​​ത്. അ​​​​​തു​​​​​വ​​​​​രെ കാ​​​​​ര്യ​​​​​മാ​​​​​യ ഭ​​​​​ക്ഷ​​​​​ണ​​​​​മി​​​​ല്ലാ​​​​തി​​​​​രു​​​​​ന്ന​​​​​താ​​​​​ണ് കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​രം കു​​​​​റ​​​​​യാ​​​​​ൻ കാ​​​​​ര​​​​​ണം. ഏ​​​​​താ​​​​​നും കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് നെ​​​​​ഞ്ചി​​​​​ൽ ചെ​​​​​റു​​​​​താ​​​​​യി അ​​​​​ണു​​​​​ബാ​​​​​ധ ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നു വൈ​​​​​ദ്യ​​​​​വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു. എ​​​​​ന്നി​​​​​രു​​​​​ന്നാ​​​​​ലും ആ​​​​​രോ​​​​​ഗ്യ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ൾ പി​​​​​ന്നി​​​​​ലാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല.


അ​​​​തേ​​​​സ​​​​മ​​​​യം ര​​​​ണ്ട​​​​ര ആ​​​​ഴ്ച, അ​​​​തി​​​​ൽ​​​​ത​​​​ന്നെ ആ​​​​ദ്യ പ​​​​ത്തു​​​​ദി​​​​നം ഇ​​​​നി പു​​​​റം ലോ​​​​കം കാ​​​​ണാ​​​​ൻ പ​​​​റ്റു​​​​മോ​​​​യെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യി​​​​ൽ ഗു​​​​ഹ​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മാ​​​​ന​​​സി​​​കധൈ​​​​ര്യം പ്ര​​​​ശം​​​​സ​​​​നീ​​​​യ​​​​മാ​​​​ണെ​​​​ന്നും താ​​​​യ് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു. കൂ​​​​രി​​​​രു​​​​ട്ടി​​​​ൽ വി​​​​ശ​​​​പ്പു സ​​​​ഹി​​​​ച്ചാ​​​​ണ് പ​​​​ത്തു​​​​ദി​​​​വസം അ​​​​വ​​​​ർ ക​​​​ഴി​​​​ഞ്ഞ​​​​ത്. ഈ ​​​​അ​​​​തി​​​​ജീ​​​​വ​​​​നം സ​​​​മാ​​​​ന​​​​ത​​​​ക​​​​ളി​​​​ല്ലാ​​​​ത്ത​​​​താ​​​​ണ്. ആശുപ ത്രിയിൽ കഴിയുന്ന കുട്ടികളുടെ വീഡിയോ തായ് അധികൃ തർ പുറത്തുവിട്ടിട്ടുണ്ട്.


നൊന്പരമായി വീണ്ടുമൊരു വിയോഗം


സി​​​​ഡ്നി: ​​​​താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ലെ വി​​​​ജ​​​​യാ​​​​ഘോ​​​​ഷ​​​​ത്തി​​​​നി​​​​ടെ നൊ​​​​ന്പ​​​​ര​​​​മാ​​​​യി മ​​​​റ്റൊ​​​​രു വി​​​​യോ​​​​ഗ​​​​വാ​​​​ർ​​​​ത്ത. ക​​​​യ്യും മെ​​​​യ്യും മ​​​​റ​​​​ന്നു ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഡോ​​​​ക്ട​​​​ർ റി​​​​ച്ചാ​​​​ർഡ് ഹാ​​​​രി​​​​സി​​​​ന്‍റെ പി​​​​താ​​​​വാ​​​​ണ് അ​​​​ന്ത​​​​രി​​​​ച്ച​​​​ത്. ര​​​​ക്ഷാ​​​​ദൗ​​​​ത്യം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം.

തം ​​​​ലു​​​​വാം​​​​ഗ് ഗു​​​​ഹ​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​വ​​​​സാ​​​​നം പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ രക്ഷാപ്രവർത്തകരി​​​​ലൊ​​​​രാ​​​​ണ് ഡോ. ​​​​ഹാ​​​​രി​​​​സ്. ഗു​​​​ഹ​​​​യ്ക്കു​​​​ള്ളി​​​​ൽ കു​​​​ട്ടി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ മൂ​​​​ന്നു​​​​ദി​​​​വ​​​​സം അ​​​​ദ്ദേ​​​​ഹം അ​​​​വ​​​​ർ​​​​ക്കൊ​​​​പ്പം ചെ​​​​ല​​​​വ​​​​ഴി​​​​ച്ചി​​​​രു​​​​ന്നു. ഏ​​​​റ്റ​​​​വും ആ​​​​രോ​​​​ഗ്യം കു​​​​റ​​​​ഞ്ഞ ​​​​കു​​​​ട്ടി​​​​യെ ആ​​​​ദ്യം പു​​​​റ​​​​ത്തെ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം മു​​​​ന്നോ​​​​ട്ടുവ​​​​ച്ച​​​​തും അ​​​​ദ്ദേ​​​​ഹ​​​​മാ​​​​യി​​​​രു​​​​ന്നു.

ഗു​​​​ഹ​​​​യ്ക്കു​​​​ള്ളി​​​​ലെ മു​​​​ങ്ങാം​​​​കു​​​​ഴി​​​​യി​​​​ട​​​​ലി​​​​ൽ വി​​​​ദ​​​​ഗ്ധ​​​​നാ​​​​ണ് ഡോ. ​​​​ഹാ​​​​രി​​​​സ്. ഓ​​​​സ്ട്രേ​​​​ലി​​​​യ, ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്, ചൈ​​​​ന എ​​​​ന്നി​​​​വ​​​​ട​​​​ങ്ങ​​​​ളി​​​​ലെ നി​​​​ര​​​​വ​​​​ധി ഗു​​​​ഹ​​​​ക​​​​ളി​​​​ൽ സാ​​​​ഹ​​​​സി​​​​ക​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ക​​​​യും പ​​​​ല ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കു​​​​ചേ​​​​രു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

അ​​​​വ​​​​ധി ആ​​​​ഘോ​​​​ഷി​​​​ക്കാ​​​​നാ​​​​ണ് താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. ഡോ. ​​​​ഹാ​​​​രി​​​​സ് ഇ​​​​വി​​​​ടെ ഉ​​​​ണ്ടെ​​​​ന്ന​​​​റി​​​​ഞ്ഞ ബ്രി​​​​ട്ടീ​​​​ഷ് മു​​​​ങ്ങ​​​​ൽ വി​​​​ദ​​​​ഗ്ധ​​​​രാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സേ​​​​വ​​​​നം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് താ​​​​യ് അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം വ​​​​ച്ച​​​​ത്. സ​​​​ഹാ​​​​യാ​​​​ഭ്യ​​​​ർ​​​​ഥ​​​​ന ല​​​​ഭി​​​​ച്ചാ​​​​ൽ മു​​​​ൻ​​​​പി​​​​ൻ നോ​​​​ക്കാ​​​​തെ ഇ​​​​റ​​​​ങ്ങി​​​​പ്പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന​​​​യാ​​​​ളാ​​​​ണ് ഹാ​​​​രി​​​​സെന്നാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്.
സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ ഡോ. ​​​​ഹാ​​​​രി​​​​സിനു കൃ​​​​ത​​​​ജ്ഞ​​​​താ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ഒ​​​​ഴു​​​​കു​​​​ക​​​​യാ​​​​ണ്. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സി​​​​വി​​​​ലി​​​​യ​​​​ൻ ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​യ ‘ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​ഫ് ദ ​​​​ഇ​​​​യ​​​​ർ’ ഡോ. ​​​​ഹാ​​​​രി​​​​ക്കു ന​​​​ല്ക​​​​ണ​​​​മെ​​​​ന്ന അ​​​​ഭി​​​​പ്രാ​​​​യ​​​​വും ശ​​​​ക്ത​​​​മാ​​​​യി.

ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത സ​​​​മാ​​​​ൻ ഗു​​​​ണാ​​​​ൻ എ​​​​ന്ന മു​​​​ൻ താ​​​​യ് നാ​​​​വി​​​​ക​​​​സേ​​​​നാ മു​​​​ങ്ങ​​​​ൽ​​​​വി​​​​ദ​​​​ഗ്ധ​​​​ൻ പ്രാ​​​​ണ​​​​വാ​​​​യു കി​​​​ട്ടാ​​​​തെ മ​​​​രി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.