ആൽപ്സിൽ വിമാനംതകർന്ന് 20 മരണം
Monday, August 6, 2018 12:21 AM IST
ഫ്ളിം​​സ് (സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്): ടൂ​​റി​​സ്റ്റു​​ക​​ൾ സ​​ഞ്ച​​രി​​ച്ച ചെ​​റു​​വി​​മാ​​നം ശ​​നി​​യാ​​ഴ്ച സ്വി​​സ് ആ​​ൽ​​പ്സി​​ൽ ത​​ക​​ർ​​ന്ന് 20 പേ​​ർ മ​​രി​​ച്ചു. 17 സ്വി​​സ് പൗ​​ര​​ന്മാ​​രും മൂ​​ന്ന് ഓ​​സ്ട്രി​​യ​​ക്കാ​​രു​​മാ​​ണു വി​​മാ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. 1930 ക​​ളി​​ൽ സൈ​​നി​​കാ​​വ​​ശ്യ​​ത്തി​​നു നി​​ർ​​മി​​ച്ച വി​​മാ​​നം പി​​ന്നീ​​ട് ടൂ​​റി​​സ​​ത്തി​​നാ​​യി വി​​ട്ടു​​കൊ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ൽ​​പ്സ് പ​​ർ​​വ​​ത​​നി​​ര​​ക​​ളി​​ൽ മ​​റ്റൊ​​രു ചെ​​റു​​വി​​മാ​​നം ത​​ക​​ർ​​ന്ന് ഒ​​രു കു​​ടും​​ബ​​ത്തി​​ലെ നാ​​ലു​​പേ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​തി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു വീ​​ണ്ടും ദു​​ര​​ന്ത​​മു​​ണ്ടാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...