തെരഞ്ഞെടുപ്പു കമ്മീഷണർ ഉറങ്ങിപ്പോയി: പാക് ചീഫ് ജസ്റ്റീസ്
Thursday, August 9, 2018 12:30 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന ദി​​​നം ഇ​​​ല​​​ക്ഷ​​​ൻ ക​​​മ്മീ​​​ഷ​​​ണ​​​ർ റി​​​ട്ട. ജ​​​സ്റ്റീ​​​സ് സ​​​ർ​​​ദാ​​​ർ മു​​​ഹ​​​മ്മ​​​ദ് റാ​​​സ ഉ​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സ​​​ക്കീ​​​ബ് നി​​​സാ​​​ർ. അ​​​ന്നേ​​​ദി​​​നം താ​​​ൻ മൂ​​​ന്നു​​​വ​​​ട്ടം ഇ​​​ല​​​ക്ഷ​​​ൻ ക​​​മ്മീ​​​ഷ​​​ണ​​​റെ വി​​​ളി​​​ച്ചെ​​​ങ്കി​​​ലും ഫോ​​​ൺ എ​​​ടു​​​ത്തി​​​ല്ലെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് പ​​​റ​​​ഞ്ഞു.

തെ​​​ഹ്‌​​​റി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക ത​​​ള്ളി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​യി​​​രു​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ. ജൂ​​​ലൈ 25നാ​​​യി​​​രു​​​ന്നു പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ 35 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.


ഇ​​​മ്രാ​​​ൻ ഖാ​​​ന്‍റെ തെ​​​ഹ്‌​​​റി​​​ക് ഇ​​​ൻ​​​സാ​​​ഫ് പാ​​​ർ​​​ട്ടി​​​യാ​​​ണ് ദേ​​​ശീ​​​യ അ​​​സം​​​ബ്ലി​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സീ​​​റ്റു​​​ക​​​ൾ നേ​​​ടി​​​യ​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ഇ​​​മ്രാ​​​ൻ അ​​​ടു​​​ത്ത​​​യാ​​​ഴ്ച സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...