അഫ്ഗാനിസ്ഥാനിൽ താലിബാന്‍റെ ആക്രമണ പരന്പര; 58 മരണം
അഫ്ഗാനിസ്ഥാനിൽ താലിബാന്‍റെ ആക്രമണ പരന്പര; 58 മരണം
Tuesday, September 11, 2018 12:44 AM IST
കാ​​​ബൂ​​​ൾ: അ​​​​​​ഫ്ഗാ​​​​​​നി​​​​​​സ്ഥാ​​​​​​ന്‍റെ വ​​​​​​ട​​​​​​ക്ക​​​​​​ൻ മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ താ​​​​​​ലി​​​​​​ബാ​​​​​​ൻ ന​​​​​​ട​​​​​​ത്തി​​​​​​യ വി​​​​​​വി​​​​​​ധ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ൽ കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 58 സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യും നി​​​​​​ര​​​​​​വ​​​​​​ധി​​​​​​പ്പേ​​​​​​ർ​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​ൽ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. താ​​​ലി​​​ബാ​​​നെ സ​​​മാ​​​ധാ​​​ന​​​ച​​​ർ​​​ച്ച​​​യ്ക്കു പ്രേ​​​രി​​​പ്പിക്കാ​​​ൻ ന​​​യ​​​ത​​​ന്ത്ര​​​ത​​​ല​​​ത്തി​​​ൽ ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​പ​​​ര​​​ന്പ​​​ര അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്.

നാ​​​ലു പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ. കു​​​​​​ണ്ടൂ​​​​​​സ് പ്ര​​​​​​വി​​​​​​ശ്യ​​​​​​യി​​​​​​ൽ വി​​​വി​​​ധ ചെ​​​​​​ക്‌​​​​​​പോ​​​​​​സ്റ്റു​​​ക​​​ൾ​​​ക്കു നേ​​​​​​ർ​​​​​​ക്കു​​​​​​ണ്ടാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​ങ്ങ​​​ളി​​​ൽ 19 സു​​​​​​ര​​​​​​ക്ഷാ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു. 20 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ജൗ​​​സ്ജാ​​​​​​ൻ പ്ര​​​​​​വി​​​​​​ശ്യ​​​​​​യി​​​​​​ൽ നൂ​​​റുക​​​ണ​​​ക്കി​​​നു താ​​​ലി​​​ബാ​​​ൻ​​​കാ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി ഖാം​​​​​​യാ​​​​​​ബ് ജി​​​​​​ല്ലാ ആ​​​​​​സ്ഥാ​​​​​​ന​​​ം പി​​​ടി​​​ച്ചെ​​​ടു​​​ത്തു. എ​​​ട്ടു പോ​​​ലീ​​​സു​​​കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് അ​​​​​​പാ​​​​​​യം സം​​​​​​ഭ​​​​​​വി​​​​​​ക്കാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് പോ​​​​​​ലീ​​​​​​സ് പി​​​​​​ൻ​​​​​​വാ​​​​​​ങ്ങി​​​യ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

സ​​​​​​മാ​​​​​​ൻ​​​​​​ഗാം പ്ര​​​​​​വി​​​​​​ശ്യ​​​​​​യി​​​​​​ൽ ര​​​ണ്ട് ചെ​​​ക്പോ​​​സ്റ്റു​​​ക​​​ൾ ആ​​​ക്ര​​​മി​​​ച്ച് പോ​​​​​​ലീ​​​​​​സു​​​​​​കാ​​​​​​രും പ്രാ​​​​​​ദേ​​​​​​ശി​​​​​​ക​​​​​​സേ​​​​​​നാം​​​​​​ഗ​​​​​​ങ്ങ​​​​​​ളും അ​​​​​​ട​​​​​​ക്കം 14 പേ​​​​​​രെ വ​​​ധി​​​ച്ചു.

സ​​​​​​ർ​​​ഇ-​​​പു​​​​​​ൽ പ്ര​​​​​​വി​​​​​​ശ്യ​​​​​​യി​​​​​​ലെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ണളി​​​ൽ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ത്തി​​​ൽ 17 സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മ​​​രി​​​ച്ചു. ഒ​​​രു പ​​​ട്ടാ​​​ള ആ​​​സ്ഥാ​​​നം താ​​​ലി​​​ബാ​​​ൻ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. കൂ​​​ടു​​​ത​​​ൽ സൈ​​​നി​​​ക​​​രെ ഇ​​​ങ്ങോ​​​ട്ട് അ​​​യ​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ വ​​​ലി​​​യ ദു​​​ര​​​ന്തം സം​​​ഭ​​​വി​​​ക്കു​​​മെ​​​ന്ന് പ്ര​​​വി​​​ശ്യ​​​യി​​​ലെ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ നി​​​​​​ര​​​​​​വ​​​​​​ധി താ​​​​​​ലി​​​​​​ബാ​​​​​​ൻ പോ​​​​​​രാ​​​​​​ളി​​​​​​ക​​​​​​ളും കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​യി വി​​​​​​വി​​​​​​ധ പ്ര​​​​​​വി​​​​​​ശ്യ​​​​​​ക​​​​​​ളി​​​​​​ലെ അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ അ​​​​​​റി​​​​​​യി​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.