യുഎസ് യംഗ് സ്കോളർ അവാർഡ് ഇന്ത്യക്കാരിക്ക്
യുഎസ് യംഗ് സ്കോളർ അവാർഡ് ഇന്ത്യക്കാരിക്ക്
Wednesday, September 12, 2018 1:03 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: ജീ​​​​വ​​​​ഹാ​​​​നി​​​​വ​​​​രു​​​​ത്തി​​​​യേ​​​​ക്കാ​​​​വു​​​​ന്ന അ​​​​സു​​​​ഖ​​​​ങ്ങ​​​​ൾ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ൺ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് നി​​​​ർ​​​​ണ​​​​യി​​​​ക്കാ​​​​മെ​​​​ന്നു​​​​ള്ള ക​​​​ണ്ടു​​​​പി​​​​ടി​​​​ത്തം ന​​​​ട​​​​ത്തി​​​​യ ഇ​​​​ന്ത്യ​​​​ൻ ഗ​​​​വേ​​​​ഷ​​​​ക​​​​യ്ക്ക് യു​​​​എ​​​​സ് യം​​​​ഗ് സ്കോ​​​​ള​​​​ർ അ​​​​വാ​​​​ർ​​​​ഡ്.

വാ​​​​ഷിം​​​​ഗ്ട​​​​ൺ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യും ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ രാ​​​​ജ​​​​ല​​​​ക്ഷ്മി ന​​​​ന്ദ​​​​കു​​​​മാ​​​​ർ ആ​​​ണ് സാ​​​​ധാ​​​​ര​​​​ണ സ്മാ​​​​ർ​​​​ട്ട് ഫോ​​​​ൺ ഉ​​​പ​​​യോ​​​ഗി​​​ച്ച് ശ​​​​രീ​​​​ര സ്പ​​​​ർ​​​​ശ​​​​മി​​​​ല്ലാ​​​​തെ ഒ​​​​രു വ്യ​​​​ക്തി​​​​യു​​​​ടെ ച​​​​ല​​​​നം, ശ്വ​​​​സ​​​​നം എ​​​​ന്നി​​​​വ മ​​​​ന​​​​സി​​​​ലാ​​​​ക്കി​ രോ​​​ഗ​​​നി​​​ർ​​​ണം ന​​​ട​​​ത്താ​​​വു​​​ന്ന ക​​​​ണ്ടു​​​​പി​​​​ടി​​​​ത്തം ന​​​​ട​​​​ത്തി​​​​യ​​​​ത്.


മാ​​​​ർ​​​​ക്കോ​​​​ണി സൊ​​​​സൈ​​​​റ്റി പോ​​​​ൾ ബാ​​​​ര​​​​ൻ യം​​​​ഗ് സ്കോ​​​​ള​​​​ർ അ​​​​വാ​​​​ർ​​​​ഡ്- 2018 നാ​​​​ണ് രാ​​​​ജ​​​​ല​​​​ക്ഷ്മി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. 5,000 ഡോ​​​​ള​​​​റാ​​​​ണ് സ​​​​മ്മാ​​​​ന​​​​ത്തു​​​​ക.രാജലക്ഷ്മിയുടെ മ​​​​ധു​​​​ര സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ആ​​​​ശു​​​​പ​​​​ത്രി ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ത​​​​ര​​​​ണ​​​​ക്ക​​​​ന്പ​​​​നി​ ന​​​​ട​​​​ത്തു​​​​ന്നു.


ചെ​​​​ന്നൈ​​​​യി​​​​ൽ​​​​നി​​​​ന്ന് കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സി​​​​ൽ ബി​​​​രു​​​​ദം നേ​​​​ടി​​​​യ രാ​​​​ജ​​​​ല​​​​ക്ഷ്മി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​ര്റി ഓ​​​​ഫ് വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​വു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് മൈ​​​​ക്രോ സോ​​​​ഫ്റ്റ് റി​​​​സ​​​​ർ​​​​ച്ച് ഇ​​​​ന്ത്യ ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.