ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രസിഡന്‍റ് ട്രംപ്
ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രസിഡന്‍റ് ട്രംപ്
Wednesday, September 12, 2018 1:03 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ഡി​​സി: സെ​​പ്റ്റം​​ബ​​ർ 11 ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ പ​​തി​​നേ​​ഴാം വാ​​ർ​​ഷി​​ക​​ത്തി​​ൽ പെ​​ൻ​​സി​​ൽ​​വേ​​നി​​യ​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്ത യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് ഫ്ളൈ​​റ്റ് ന​​ന്പ​​ർ 93 ത​​ക​​ർ​​ന്നു കൊ​​ല്ല​​പ്പെ​​ട്ട​​വ​​ർ​​ക്ക് ആ​​ദ​​രാ​​ഞ്ജ​​ലി അ​​ർ​​പ്പി​​ച്ചു.

വി​​മാ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന യാ​​ത്ര​​ക്കാ​​ർ ഭീ​​ക​​ര​​രെ കീ​​ഴ്പ്പെ​​ടു​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് 17വ​​ർ​​ഷം മു​​ന്പ് പെ​​ൻ​​സി​​ൽ​​വേ​​നി​​യ​​യി​​ലെ ഷാ​​ങ്സ് വി​​ല്ലി​​ൽ ഫ്ളൈ​​റ്റ് ന​​ന്പ​​ർ 93 ത​​ക​​ർ​​ന്നു വീ​​ണ​​ത്. 40 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. വൈ​​റ്റ് ഹൗ​​സി​​നെ​​യോ യു​​എ​​സ് കോ​​ൺ​​ഗ്ര​​സി​​നെ​​യോ ആ​​ണ് റാ​​ഞ്ചി​​ക​​ൾ ല​​ക്ഷ്യ​​മി​​ട്ട​​തെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു. വി​​മാ​​ന​​യാ​​ത്രി​​ക​​ർ ഭീ​​ക​​ര​​രു​​ടെ നേ​​ർ​​ക്കു തി​​രി​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഈ ​​ല​​ക്ഷ്യം ന​​ട​​ക്കാ​​തെ പോ​​യ​​ത്.


2001 സെ​​പ്റ്റം​​ബ​​ർ 11ന് ​​ഒ​​രു സം​​ഘം ധീ​​ര ദേ​​ശാ​​ഭി​​മാ​​നി​​ക​​ൾ ശ​​ത്രു​​വി​​ന്‍റെ മേ​​ൽ വി​​ജ​​യം വ​​രി​​ച്ച് അ​​മ​​ര​​ത്വം നേ​​ടി​​യെ​​ന്ന് ട്രം​​പ് പ​​റ​​ഞ്ഞു.93 അ​​ടി ഉ​​യ​​ര​​മു​​ള്ള പു​​തി​​യ സ്മാ​​ര​​ക​​വും ട്രം​​പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ന്യൂ​​യോ​​ർ​​ക്കി​​ലെ വേ​​ൾ​​ഡ് ട്രേ​​ഡ് സെ​​ന്‍റ​​റി​​ലും പെ​​ന്‍റ​​ഗ​​ണി​​ലും ഭീ​​ക​​ര​​ർ വി​​മാ​​ന​​മി​​ടി​​ച്ച് ആ​​ക്ര​​മ​​ണം ന​​ട​​ത്തി. സെ​​പ്റ്റം​​ബ​​ർ 11 ആ​​ക്ര​​മ​​ണ​​ത്തി​​ൽ മൂ​​വാ​​യി​​ര​​ത്തോ​​ളം നി​​ര​​പ​​രാ​​ധി​​ക​​ൾ​​ക്കു ജീ​​വ​​ൻ ന​​ഷ്ട​​പ്പെ​​ട്ടെ​​ന്നാ​​ണു ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.