ട്രംപിന്‍റെ സുരക്ഷാടീമിൽ സിക്ക് വംശജനും
ട്രംപിന്‍റെ സുരക്ഷാടീമിൽ സിക്ക് വംശജനും
Thursday, September 13, 2018 12:26 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ സു​​​​ര​​​​ക്ഷാ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള സീ​​​​ക്ര​​​​ട്ട് സ​​​​ർ​​​​വീ​​​​സ​​​​സി​​ൽ സി​​​​ക്ക് വം​​​​ശ​​​​ജ​​​​നും. പ​​​​ഞ്ചാ​​​​ബി​​​​ലെ ലു​​​​ധി​​​​യാ​​​​ന​​​​യി​​​​ൽ ജ​​​​നി​​​​ച്ച ഇ​​​​രു​​​​പ​​​​ത്തെ​​​​ട്ടു​​​​കാ​​​​ര​​​​ൻ അം​​​​ശ്ദീ​​​​പ് സിം​​​​ഗ് ഭാ​​​​ട്ടി​​​​യ ആ​​​​ണ് ഈ ​​​​നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, സിം​​​​ഗി​​​​ന്‍റെ സീ​​​​ക്ര​​​​ട്ട് സ​​​​ർ​​​​വീ​​​​സി​​​​ലേ​​​​ക്കു​​​​ള്ള പാ​​​​ത എ​​​​ളു​​​​പ്പ​​​​മ​​​​ല്ലാ​​​​യി​​​​രു​​​​ന്നു. താ​​​​ടി​​​​യും മു​​​​ടി​​​​യും മു​​​​റി​​​​ച്ചു​​​​ക​​​​ള​​​​യാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ട് അ​​​​ധി​​​​കൃ​​​​ത​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. മ​​​​ത​​​​പ​​​​ര​​​​മാ​​​​യി ഇ​​​​തി​​​​നു വി​​​​ല​​​​ക്കു​​​​ള്ള​​​​തി​​​​നാ​​​​ൽ സിം​​​​ഗ് കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചു. സിം​​​​ഗി​​​​ന്‍റെ മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യം വി​​​​ല​​​​ക്കാ​​​​ൻ കോ​​​​ട​​​​തി ത​​​​യാ​​​​റാ​​​​യി​​​​ല്ല.


കോ​​​​ട​​​​തി​​​​വി​​​​ധി അ​​​​മേ​​​​രി​​​​ക്ക​​​​ൻ മൂ​​​​ല്യ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ജ​​​​യംകൂ​​​​ടി​​​​യാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ കു​​​​ടും​​​​ബം പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. സിം​​​​ഗി​​​​നു പ​​​​ത്തു വ​​​​യ​​​​സു​​​​ള്ള​​​​പ്പോ​​​​ൾ കു​​​​ടും​​​​ബം യു‍എ​​​​സി​​​​ലേ​​​​ക്കു കു​​​​ടി​​​​യേ​​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.