വിയറ്റ്നാം പ്രസിഡന്‍റ് ക്വാംഗ് അന്തരിച്ചു
വിയറ്റ്നാം പ്രസിഡന്‍റ്  ക്വാംഗ് അന്തരിച്ചു
Saturday, September 22, 2018 12:19 AM IST
ഹാ​​​നോ​​​യി: വി​​​യ​​​റ്റ്നാം പ്ര​​​സി​​​ഡ​​​ന്‍റ് ട്രാ​​​ൻ ഡാ​​​യി ക്വാം​​​ഗ്(61) അ​​​ന്ത​​​രി​​​ച്ചു. അ​​​ത്യ​​​പൂ​​​ർ​​​വ​​​മാ​​​യ വൈ​​​റ​​​സ് രോ​​​ഗ​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് നാ​​​ളു​​​ക​​​ളാ​​​യി അ​​​ദ്ദേ​​​ഹം ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ആ​​​റു ത​​​വ​​​ണ ജ​​​പ്പാ​​​നി​​​ൽ ചി​​​കി​​​ത്സി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച ഹാ​​​നോ​​​യി​​​യി​​​ലെ മി​​​ലി​​​റ്റ​​​റി ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല പെ​​​ട്ടെ​​​ന്നു മോ​​​ശ​​​മാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

നാ​​​ലു​​​ന​​​ക്ഷ​​​ത്ര ജ​​​ന​​​റ​​​ലാ​​​യ ക്വാം​​​ഗ് നാ​​​ലു​​​ദ​​​ശ​​​കം പൊ​​​തു സു​​​ര​​​ക്ഷാ​​​വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ശേ​​​ഷം 2016ലാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റു പ​​​ദം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. ബു​​​ധ​​​നാ​​​ഴ്ച പോ​​​ളി​​​റ്റ് ബ്യൂ​​​റോ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ക്വാം​​​ഗ് ചൈ​​​നീ​​​സ് പ്ര​​​തി​​​നി​​​ധിസം​​​ഘ​​​വു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യും ന​​​ട​​​ത്തി. ഇ​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം പ​​​ങ്കെ​​​ടു​​​ത്ത അ​​​വ​​​സാ​​​ന​​​ത്തെ ഔ​​​ദ്യോ​​​ഗി​​​ക ച​​​ട​​​ങ്ങ്.


അ​​​ടു​​​ത്ത​​​ മാ​​​സം നാ​​​ഷ​​​ണ​​​ൽ അ​​​സം​​​ബ്ളി ചേ​​​ർ​​​ന്ന് പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.