കിമ്മുമായുള്ള ഉച്ചകോടി വൈകില്ല: ട്രംപ്
കിമ്മുമായുള്ള ഉച്ചകോടി  വൈകില്ല: ട്രംപ്
Tuesday, September 25, 2018 12:28 AM IST
ന്യൂ​​യോ​​ർ​​ക്ക്: ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ നേ​​താ​​വ് കിം ​​ജോം​​ഗ് ഉ​​ന്നു​​മാ​​യു​​ള്ള ര​​ണ്ടാം ഉ​​ച്ച​​കോ​​ടി വൈ​​കി​​ല്ലെ​​ന്നു യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ്. ഇ​​ന്ന​​ലെ യു​​എ​​ന്നി​​ൽ റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു ട്രം​​പ്.

ആ​​ണ​​വ​​നി​​രാ​​യു​​ധീ​​ക​​ര​​ണ​​ത്തി​​നു ത​​യാ​​റാ​​ണെ​​ന്നു സിം​​ഗ​​പ്പൂ​​രി​​ൽ ന​​ട​​ന്ന ആ​​ദ്യ ഉ​​ച്ച​​കോ​​ടി​​യി​​ൽ കിം ​​പ​​റ​​ഞ്ഞി​​രു​​ന്നു. ര​​ണ്ടാ​​മ​​തൊ​​രു ഉ​​ച്ച​​കോ​​ടി​​കൂ​​ടി വേ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട​​തു കി​​മ്മാ​​ണ്. ര​​ണ്ടാം ഉ​​ച്ച​​കോ​​ടി​​യു​​ടെ പ​​രി​​പാ​​ടി​​ക​​ൾ സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി പോം​​പി​​യോ ത​​യാ​​റാ​​ക്കി വ​​രി​​ക​​യാ​​ണെ​​ന്നു ട്രം​​പ് പ​​റ​​ഞ്ഞു. ജ​​ന​​റ​​ൽ അ​​സം​​ബ്ളി​​യി​​ൽ സം​​ബ​​ന്ധി​​ക്കു​​ന്ന​​തി​​ന് യു​​എ​​ന്നി​​ലെ​​ത്തി​​യ ട്രം​​പ് നി​​ര​​വ​​ധി വി​​ദേ​​ശ നേ​​താ​​ക്ക​​ളു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.