ഛിന്നഗ്രഹത്തിൽ ചക്രമുരുട്ടി ജപ്പാൻ
ഛിന്നഗ്രഹത്തിൽ ചക്രമുരുട്ടി ജപ്പാൻ
Tuesday, September 25, 2018 12:28 AM IST
ടോക്കിയോ:ച​രി​ത്ര​ത്തി​ൽ ഇ​ടം​നേ​ടി ജ​പ്പാ​ന്‍റെ ര​ണ്ട് റോ​ബ​ട്ട് റോ​വ​റു​ക​ൾ ഛിന്ന​ഗ്ര​ഹ​ത്തി​ലി​റ​ങ്ങി. ചി​ന്ന​ഗ്ര​ഹ​ത്തി​ന്‍റെ പ്ര​ത​ല​ത്തി​ൽ ഇ​റ​ങ്ങി​യ ര​ണ്ടു റോ​ബ​ട്ട​റു​ക​ളും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ണെ​ന്നും ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും വൈ​കാ​തെ​ത​ന്നെ അ​യ​യ്ക്കു​മെ​ന്നും ജ​പ്പാ​ൻ എ​യ്റോ​സ്പേ​സ് എ​ക്സ്പ്ലൊ​റേ​ഷ​ൻ ഏ​ജ​ൻ​സി (ജ​ക്സ) അ​റി​യി​ച്ചു. ഹ​യാ​ബു​സ-2 എ​ന്ന പേ​ട​ക​ത്തി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച വേ​ർ​പെ​ട്ട റോ​വ​റു​ക​ൾ ഇ​ന്ന​ലെ​യാ​ണ് ഛിന്ന​ഗ്ര​ഹ​മാ​യ റ്യൂ​ഗു​വി​ൽ ലാ​ൻ​ഡ് ചെ​യ്ത​ത്.

ര​ണ്ട് റോ​വ​റു​ക​ളെ​യും ചേ​ർ​ത്ത് മി​നെ​ർ​വ-II1 എ​ന്നാ​ണ് വി​ളി​ക്കു​ക. ലോ​ക​ത്തി​ലെ ആ​ദ്യ മൊ​ബൈ​ൽ എ​ക്സ്പ്ലൊ​റേ​ഷ​ൻ റോ​ബ​ട്ട് ആ​ണ് മി​നെ​ർ​വ-II1 എ​ന്നും ജ​ക്സ അ​വ​കാ​ശ​പ്പെ​ട്ടു.
ബ​ഹി​രാ​കാ​ശ പ​ഠ​ന​ങ്ങ​ൾ​ക്ക് പു​തി​യ സാ​ധ്യ​ത​യാ​ണ് മി​നെ​ർ​വ-II1​ന്‍റെ വി​ജ​യ​ത്തോ​ടെ സാ​ധ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്ന് ജ​ക്സ വ​ക്താ​വ് ത​കാ​ഷി കു​ബോ​ത പ​റ​ഞ്ഞു.

ഒ​രു കി​ലോ​മീ​റ്റ​ർ വീ​തി​യു​ള്ള, വ​ജ്ര​ത്തി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള ഛിന്ന​ഗ്ര​ഹ​മാ​യ റ്യൂ​ഗു​വി​ന് 20 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് ഹ​യാ​ബു​സ-2 എ​ത്തി​യ​ത്. റ്യൂ​ഗു​വി​ലേ​ക്ക് അ​യ​ച്ച റോ​വ​റു​ക​ളി​ൽ നാ​ലും മൂ​ന്നും വീ​തം പ്ര​ത്യേ​കം ഡി​സൈ​ൻ ചെ​യ്ത കാ​മ​റ​ക​ളു​മു​ണ്ട്. ഛിന്ന​ഗ്ര​ഹ​ത്തി​ന്‍റെ പ്ര​ത​ല​ത്തി​ന്‍റെ മി​ക​ച്ച ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​ൻ ഈ ​കാ​മ​റ​ക​ൾ സ​ഹാ​യി​ക്കും. ഒ​ക്‌​ടോ​ബ​റി​ൽ ഒ​രു റോ​വ​ർ​കൂ​ടി ഹ​യാ​ബു​സ​യി​ൽ​നി​ന്ന് ഛിന്ന​ഗ്ര​ഹ​ത്തി​ലേ​ക്ക് അ​യ​യ്ക്കും. മ​സ്ക​റ്റ് എ​ന്നാ​ണ് ഇ​തി​ന്‍റെ പേ​ര്.


സൗ​ര​യൂ​ഥ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ടി​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​ള്ള വി​വ​ര​ങ്ങ​ൾ ഛിന്ന​ഗ്ര​ഹ​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മി​നെ​ർ​വ-II1​യി​ലെ വി​വ​ര​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് വ​ഹി​രാ​കാ​ശ ഗ​വേ​ഷ​ക ലോ​കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.