ക്രൂഡ് 81 ഡോളർ കടന്നു
ക്രൂഡ് 81 ഡോളർ കടന്നു
Tuesday, September 25, 2018 12:28 AM IST
ല​ണ്ട​ൻ/​സിം​ഗ​പ്പൂ​ർ: ക്രൂ​ഡ് ഓ​യി​ൽ ഉ​ത്പാ​ദ​നം കൂ​ട്ടി​ല്ലെ​ന്ന് പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന (ഒ​പെ​ക്) തീ​രു​മാ​നി​ച്ച​തോ​ടെ ക്രൂ​ഡ് വി​ല വീ​പ്പ​യ്ക്ക് 80 ഡോ​ള​ർ ക​ട​ന്നു. ഇ​ന്ന​ലെ മാ​ത്രം വി​ല രണ്ടു ഡോ​ള​ർ ഉ​യ​ർ​ന്ന് 81.27 ഡോ​ള​റി​ലെ​ത്തി. നാ​ലു​വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണിത്.

വ​ർ​ഷാ​വ​സാ​ന​ത്തി​നു മു​ൻ​പ് വി​ല 100 ഡോ​ള​ർ ക​ട​ക്കു​മെ​ന്ന് മെ​ർ​ക്കു​റി​യ എ​ന​ർ​ജി ട്രേ​ഡിം​ഗ് പ്ര​സി​ഡ​ന്‍റ് ഡാ​നി​യ​ൽ ജേ​ഗി സിം​ഗ​പ്പൂ​രി​ൽ പ​റ​ഞ്ഞു. ട്ര​ഫി​ഗു​ര എ​ന്ന എ​ണ്ണ​വ്യാ​പാ​ര ക​ന്പ​നി​യു​ടെ സ​ഹ​മേ​ധാ​വി ബെ​ൻ ലൂ​ക്കോ​ക് പ​റ​ഞ്ഞ​ത്, ക്രി​സ്മ​സി​ന് 90 ഡോ​ള​റും പു​തു​വ​ർ​ഷ​ത്തി​ന് 100 ഡോ​ള​റും ആ​കു​മെ​ന്നാ​ണ്. ന​വം​ബ​ർ ആ​ദ്യം മു​ത​ൽ ഇ​റാ​ന്‍റെ എ​ണ്ണ വി​ല്പ​ന​യ്ക്ക് അ​മേ​രി​ക്ക ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വെ​ന​സ്വേ​ല​യു​ടെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. ലി​ബി​യ​യി​ലും നൈ​ജീ​രി​യ​യി​ലും ഉ​ത്പാ​ദ​നം അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ട​സ​പ്പെ​ടു​ന്നു​ണ്ട്. എ​ല്ലാം​കൂ​ടി പ്ര​തി​ദി​ന ക്രൂ​ഡ് ല​ഭ്യ​ത​യി​ൽ 20 ല​ക്ഷം വീ​പ്പ​യു​ടെ കു​റ​വു​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.