ലേ​സ​റി​ലെ ആ​വി​ഷ്കാ​ര​ങ്ങ​ൾ​ക്കു ഭൗ​തി​ക​ശാ​സ്ത്ര നൊ​ബേ​ൽ
Wednesday, October 3, 2018 12:48 AM IST
സ്റ്റോ​ക്ഹോം: ഭൗ​തി​ക​ശാ​സ്ത്ര​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​രം മൂ​ന്നു പേ​ർ പ​ങ്കി​ട്ടു. ലേ​സ​ർ സം​ബ​ന്ധി​ച്ച പു​തി​യ ആ​വി​ഷ്കാ​ര​ങ്ങ​ൾ​ക്കാ​ണ് പു​ര​സ്കാ​രം. അ​മേ​രി​ക്ക​ക്കാ​ര​നും ബെ​ൽ ല​ബോ​റ​ട്ട​റീ​സി​ലെ ഗ​വേ​ഷ​ക​നു​മാ​യ ആ​ർ​ത​ർ ആ​ഷ്കി​ന് പു​ര​സ്കാ​ര​ത്തു​ക​യു​ടെ പ​കു​തി ല​ഭി​ക്കും. 96 വ​യ​സു​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്. ഫ്ര​ഞ്ചു​കാ​ര​ൻ ജെ​റാ​ർ മൗ​റൂ​വും കാ​ന​ഡ​ക്കാ​രി ഡോ​ണാ സ്ട്രി​ക്‌​ലാ​ൻ​ഡും അ​ടു​ത്ത പ​കു​തി പ​ങ്കു​വ​യ്ക്കും. 55 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​ണ് ഒ​രു സ്ത്രീ ​ഭൗ​തി​ക​ശാ​സ്ത്ര നൊ​ബേ​ൽ നേ​ടു​ന്ന​ത്.

ലേ​സ​ർ ര​ശ്മി​ക​ളെ സൂ​ക്ഷ്മ ച​വ​ണ​ക​ളാ​ക്കി മാ​റ്റി​യെ​ടു​ത്ത​താ​ണ് ആ​ഷ്കി​ന്‍റെ ഗ​വേ​ഷ​ണം. ലേ​സ​ർ ഉ​പ​യോ​ഗി​ച്ചു സൂ​ക്ഷ്മാ​ണു​ക്ക​ളെ​യും സൂ​ക്ഷ്മ​ക​ണ​ങ്ങ​ളെ​യും നീ​ക്കാ​നും തി​രി​ക്കാ​നു​മു​ള്ള വി​ദ്യ അ​ദ്ദേ​ഹം ആ​വി​ഷ്ക​രി​ച്ചു. ജീ​വി​ക​ളു​ടെ കോ​ശ ത​ല​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ ഈ ​ലേ​സ​ർ ച​വ​ണ​ക​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു. രോ​ഗ​നി​ർ​ണ​യ​ത്തി​ലും മ​റ്റും ഇ​ത് വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി.


മൗ​റൂ​വി​ന്‍റെ​യും സ്ട്രി​ക്‌​ലാ​ൻ​ഡി​ന്‍റെ​യും ക​ണ്ടെ​ത്ത​ൽ ലേ​സ​ർ ര​ശ്മി​ക​ളെ കൂ​ടു​ത​ൽ തീ​വ്ര​മാ​ക്കു​ന്ന​താ​യി​രു​ന്നു. ലേ​സ​ർ ര​ശ്മി​യെ വ​ലി​ച്ചു​നീ​ട്ടി​യ ശേ​ഷം അ​തി​ലെ പ്ര​കാ​ശം വ​ർ​ധി​പ്പി​ക്കു​ക​യും പി​ന്നീ​ടു ര​ശ്മി അ​മർ​ത്തി ലേ​സ​ർ പ​ൾ​സി​ന്‍റെ നീ​ളം കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്ന സി​പി​എ (ചി​ർ​പ്ഡ് പ​ൾ​സ് ആം​പ്ലി​ഫി​ക്കേ​ഷ​ൻ) എ​ന്ന രീ​തി​യാ​ണി​ത്. ഇ​തു​വ​ഴി അ​തി​സൂ​ക്ഷ്മ​മാ​യ ലേ​സ​ർ പ​ൾ​സി​ന് വ​ള​രെ​യേ​റെ തീ​വ്ര​ത കൈ​വ​രു​ന്നു. നേ​ത്ര ശ​സ്ത്ര​ക്രി​യ​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​ന് ഇ​തു വ​ഴി​തെ​ളി​ച്ചു. ഇ​ല​ക്‌​ട്രോ​ണി​ക്സ്, സൗ​രോ​ർ​ജ സെ​ല്ലു​ക​ൾ, ഔ​ഷ​ധ നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കു വ​ഴി തെ​ളി​ക്കു​ന്ന​താ​ണ് സി​പി​എ. 10.1 ല​ക്ഷം ഡോ​ള​ർ (7.36 കോ​ടി രൂ​പ) ആ​ണു മൊ​ത്തം സ​മ്മാ​ന​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...