നല്ല ലോകത്തിന് യുവാക്കളെ കേൾക്കണമെന്നു മാർപാപ്പ
നല്ല ലോകത്തിന് യുവാക്കളെ കേൾക്കണമെന്നു മാർപാപ്പ
Thursday, October 4, 2018 12:02 AM IST
വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ന​​​ല്ല​​​ ലോ​​​കം സൃ​​​ഷ്ടി​​​ക്കാ​​​ൻ യു​​​വാ​​​ക്ക​​​ളു​​​ടെ വാ​​​ക്കു​​​ക​​​ൾ​​​ക്ക് ചെ​​​വി​​​യോ​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ചേ​​​രു​​​ന്ന ബി​​​ഷ​​​പ്പു​​​മാ​​​രു​​​ടെ സി​​​ന​​​ഡി​​​ന് തു​​​ട​​​ക്കം കു​​​റി​​​ച്ചു​​​ള്ള ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. പു​​​തു ത​​​ല​​​മു​​​റ​​​യി​​​ൽ ത​​​നി​​​ക്ക് വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്നു മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

യു​​​വ​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ന​​​മ്മെ അ​​​ക​​​റ്റു​​​ന്ന മ​​​ന​​​സി​​​ന്‍റെ ച​​​ട്ട​​​ക്കൂ​​​ടു​​​ക​​​ളെ രൂ​​​പാ​​​ന്ത​​​ര​​​പ്പെ​​​ടു​​​ത്താ​​​നും ഹൃ​​​ദ​​​യ​​​ങ്ങ​​​ളെ വി​​​ശാ​​​ല​​​മാ​​​ക്കാ​​​നും സി​​​ന​​​ഡ് സ​​​ഹാ​​​യി​​​ക്ക​​​ട്ടെ​​​യെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ ആ​​​ശം​​​സി​​​ച്ചു. മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ ബി​​​ഷ​​​പ്പു​​​മാ​​​രും വൈ​​​ദി​​​ക​​​രും വി​​​ന​​​യാ​​​ന്വി​​​ത​​​രും മു​​​ൻ​​​വി​​​ധി​​​ക​​​ളി​​​ല്ലാ​​​ത്ത​​​വ​​​രു​​​മാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. ‌


സി​​​ന​​​ഡ് മൂ​​​ന്നാ​​​ഴ്ച നീ​​​ളും. ഇ​​​​താ​​​​ദ്യ​​​​മാ​​​​യി ചൈ​​​​ന​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള ര​​​​ണ്ടു മെ​​​​ത്രാ​​​​ന്മാ​​​​ർ സി​​​​ന​​​​ഡി​​​​ൽ സം​​​​ബ​​​​ന്ധി​​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.