ട്രംപ് നികുതി വെട്ടിച്ചെന്ന് അമേരിക്കൻ പത്രം
ട്രംപ് നികുതി വെട്ടിച്ചെന്ന് അമേരിക്കൻ പത്രം
Thursday, October 4, 2018 12:02 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ​​​തി​​​രേ ഗു​​​രു​​​ത​​ര നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പ് ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് പ​​​ത്രം. കു​​​ടും​​​ബ​​​സ്വ​​​ത്തു​​​ക​​​ളെ നി​​​കു​​​തി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ട്രം​​​പ് ന​​​ട​​​പ്പാ​​ക്കി​​യെ​​ന്നും ഇ​​​ങ്ങ​​​നെ​​​യു​​​ള്ള പ​​​ണം കൊ​​​ണ്ടാ​​​ണ് അ​​​ദ്ദേ​​​ഹം ബി​​​സി​​​ന​​​സ് സാ​​​മ്രാ​​​ജ്യം പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി​​​യ​​​തെ​​​ന്നും പ​​​ത്ര​​​ത്തി​​​ലെ വാ​​​ർ​​​ത്ത​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

ട്രം​​​പി​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യും ഫെ​​​ഡ​​​റ​​​ൽ ജ​​​ഡ്ജി​​​യു​​​മാ​​​യ മ​​​രി​​​യാ​​​ൻ ട്രം​​​പ് ബാ​​​രി ന​​​ല്കി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​വ ക​​​ണ്ടെ​​​ത്തി​​​യ​​​ത​​​ത്രേ.

റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് വ്യ​​​വ​​​സാ​​​യം ന​​​ട​​​ത്തി ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നാ​​​യ​​​തി​​​ൽ ത​​​നി​​​ക്ക് ആ​​​രു​​​ടെ​​​യും സ​​​ഹാ​​​യം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ട്രം​​​പ് എ​​​പ്പോ​​​ഴും പ​​​റ​​​യാ​​​റു​​​ള്ള​​​ത്. റി​​​യ​​​ൽ​​​എ​​​സ്റ്റേ​​​റ്റ് വ്യ​​​വ​​​സാ​​​യി​​​യും വ​​​ലി​​​യ സ​​​ന്പ​​​നനുമാ​​​യി​​​രു​​​ന്ന പി​​​താ​​​വ് ഫ്രെ​​​ഡ് സി. ​​​ട്രം​​​പ് ത​​​ന്നെ ഒ​​​രി​​​ക്ക​​​ലും സ​​​ഹാ​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. ട്രം​​​പി​​​ന്‍റെ പി​​​താ​​​വ് 1999ൽ ​​​അ​​​ന്ത​​​രി​​​ച്ചു.

എ​​​ന്നാ​​​ൽ, ഇ​​​ന്ന് 4130 ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ മൂ​​​ല്യ​​​ത്തി​​​നു തു​​​ല്യ​​​മാ​​​യ തു​​​ക പ​​​ണ്ട് ട്രം​​​പി​​​ന് പി​​​താ​​​വി​​​ൽ​​​നി​​​ന്നു കി​​​ട്ടി​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പി​​​താ​​​വി​​​നെ നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പി​​​നു സ​​​ഹാ​​​യി​​​ച്ച​​​തു​​​കൊ​​​ണ്ടാ​​​ണ് ട്രം​​​പി​​​ന് ഈ ​​​തു​​​ക കി​​​ട്ടി​​​യ​​​ത്.


പി​​​താ​​​വി​​​ൽ​​​നി​​​ന്നു​​​ള്ള സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം കൈ​​​പ്പ​​​റ്റാ​​​നാ​​​യി ട്രം​​​പും സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളും ചേ​​​ർ​​​ന്ന് വ്യാ​​​ജ ക​​​ന്പ​​​നി​​​യു​​​ണ്ടാ​​​ക്കി. നി​​​കു​​​തി ത​​​ട്ടി​​​പ്പു ന​​​ട​​​ത്താ​​​ൻ പി​​​താ​​​വി​​​നെ ട്രം​​​പ് സ​​​ഹാ​​​യി​​​ച്ചു. പി​​​താ​​​വി​​​ൽ​​​നി​​​ന്നു മ​​​ക്ക​​​ൾ​​​ക്കു ല​​​ഭി​​​ച്ച സ്വ​​​ത്തി​​​ന്‍റെ മൂ​​​ല്യം കു​​​റ​​​ച്ചു​​​കാ​​​ണി​​​ച്ച് നി​​​കു​​​തി​​​വെ​​​ട്ടി​​​ക്കാ​​​നും ട്രം​​​പ് സ​​​ഹാ​​​യി​​​ച്ചു​​​വെ​​​ന്ന് പ​​​ത്രം ആ​​​രോ​​​പി​​​ച്ചു.

ട്രം​​​പി​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യാ​​​യ മ​​​രി​​​യാ​​​ൻ യു​​​എ​​​സ് സെ​​​ന​​​റ്റി​​​നു പ​​ണ്ടു സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​ത്യ​​വാ​​​ങ്മൂ​​​ല​​​ത്തി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പു ക​​​ണ്ടെ​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​തെ​​​ന്നും പ​​​ത്രം പ​​​റ​​​യു​​​ന്നു.
ട്രം​​​പ് കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള, കാ​​​ര്യ​​​മാ​​​യി അ​​​റി​​​യ​​​പ്പെ​​​ടാ​​​ത്ത ഒ​​​രു ക​​​ന്പ​​​നി​​​യി​​​ൽ​​​നി​​​ന്ന് 10 ല​​​ക്ഷം ഡോ​​​ള​​​ർ ല​​​ഭി​​​ച്ച​​​താ​​​യി സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്.

ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ വൈ​​​റ്റ്ഹൗ​​​സ് നി​​​ഷേ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.