ലെഡർമാൻ അന്തരിച്ചു
Friday, October 5, 2018 12:05 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ദ്ര​വ്യ​ത്തി​ന്‍റെ മൗ​ലി​ക​ക​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ച ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​ൻ ലെ​യോ​ൺ ലെ​ഡ​ർ​മാ​ൻ(96) അ​ന്ത​രി​ച്ചു. ന്യൂ​ട്രീ​നോ​ക​ൾ, കെ ​മീ​സോ​ൺ, ബോ​ട്ടം ക്വാ​ർ​ക്ക് എ​ന്നീ മൗ​ലി​ക​ക​ണ​ങ്ങ​ളു​ടെ ക​ണ്ടെ​ത്ത​ലി​ൽ അ​ദ്ദേ​ഹം പ​ങ്കാ​ളി​യാ​യി. 1988ൽ ​നൊ​ബേ​ൽ പു​ര​സ്കാ​രം ല​ഭി​ച്ചു.

ഹി​ഗ്സ് ബോ​സോ​ൺ എ​ന്ന മൗ​ലി​ക​ക​ണ​ത്തി​നു “ദൈ​വ​ക​ണം” എ​ന്ന പേ​രി​ട്ട​തു ലെ​ഡ​ർ​മാ​നാ​ണ്. റ​ഷ്യ​യി​ൽ ജ​നി​ച്ച് അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റി​യ ഈ ​യ​ഹൂ​ദ​ശാ​സ്ത്ര​ജ്ഞ​ൻ ഫെ​ർ​മി​ലാ​ബ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.