യുവജനങ്ങൾക്ക് ക്രിയാത്മക പ്രവർത്തനത്തിന് അവസരം നൽകണം: സിനഡ്
Saturday, October 6, 2018 1:50 AM IST
വ​​ത്തി​​ക്കാ​​ൻ സിറ്റി: യു​വ​ജ​ന​ങ്ങ​ൾ​ക്കു ക്രി​യാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​​ഭ​​യി​​ലെ എ​​ല്ലാ ത​​ല​​ങ്ങ​​ളി​​ലും അ​​വ​​സ​​രം ന​​ൽ​​ക​​ണ​​മെ​​ന്നു വ​ത്തി​ക്കാ​നി​ൽ ന​ട​ക്കു​ന്ന യു​വ​ജ​ന ​സി​ന​ഡി​ൽ അ​ഭി​പ്രാ​യം. യു​​വ​​ജ​​ന​​സി​​ന​​ഡി​​ന്‍റെ അ​​ഞ്ചാ​​മ​​ത് പൊ​​തു​സ​​മ്മേ​​ള​​നം ഇ​​ന്ന​​ലെ ന​​ട​ന്നു. ഫ്രാ​​ൻ​​സി​​സ് പാ​​പ്പ മു​​ഴു​​വ​​ൻ സ​​മ​​യ​​വും സ​​ന്നി​​ഹി​​ത​​നാ​​യി. പ്ര​​വർത്ത​​ന​​രേ​​ഖ​​യു​​ടെ ആ​​ദ്യ​​ഭാ​​ഗ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ച​​ർ​​ച്ച പൂ​​ർ​​ത്തി​​യാ​​യി.

പ​​ല​​രും യു​​വ​​ജ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു സം​​സാ​​രി​​ക്കു​​ന്നു. എ​​ന്നാ​​ൽ, അ​​വ​​രോ​​ടു സം​​സാ​​രി​​ക്കു​​ന്നി​​ല്ല. സ​​ഭ​​യി​​ലും സ​​മൂ​​ഹ​​ത്തി​​ലും അ​​വ​​ർ വ​​ള​​രെ​​യേ​​റെ പു​​തി​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് ക​​ട​ന്നു​​പോ​​കു​​ന്ന​​ത്- പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

ക​​ർ​​ദി​​നാ​​ൾ ഡോ. ​ഓ​​സ്വാ​​ൾ​​ഡ് ഗ്രേ​​ഷ്യ​​സ് ഇ​​ന്ത്യ​​യി​​ലെ യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ സാ​​ഹ​​ച​​ര്യ​​ത്തെ​​ക്കു​​റി​​ച്ചു സം​​സാ​​രി​​ച്ചു. ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു മു​​തി​​ർ​​ന്ന​​വ​​ർ ഉ​​ത്ത​​രം ന​​ൽ​​ക​​ണ​​മെ​​ന്നും അ​​വ​​രു​​ടെ ഭാ​​ഷ​​യി​​ൽ സം​​സാ​​രി​​ക്ക​​ണ​മെ​​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഒ​​രു സാ​​മൂ​​ഹി​​ക ​സം​​വാ​​ദ നെ​​റ്റ്‌​വ​​ർ​​ക്ക് ഉ​​ണ്ടാ​​യാ​​ൽ മാ​​ത്ര​​മേ ഇ​​ന്നു യു​​വ​​ജ​​ന​​ങ്ങ​​ളു​​മാ​​യി ഒ​​ന്നു ചേ​​ർ​​ന്നു പ്ര​​വത്തി​​ക്കാ​​നാ​​വൂ - അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.


ആ​​ധു​​നി​​ക സ​​മൂ​​ഹം വ​ച്ചു നീ​​ട്ടു​​ന്ന സു​​ഖ​​ലോ​​ലു​​പ​​ത​​യും ലൈം​​ഗി​​ക ജീ​​വി​​ത ശൈ​​ലി​​യും ല​​ഹ​​രി ഉ​​പ​​യോ​​ഗ​​വും അ​​ക്ര​​മ​​വാ​​സ​​ന​​യും ഒ​​ക്കെ നേ​​രി​​ടാൻ യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കു ശ​​ക്ത​​മാ​​യ സ​​ഹാ​​യം, അ​​വ​​രെ അ​​നു​​യാ​​ത്ര ചെ​​യ്യു​​ന്ന​​വ​​രി​​ൽ​നി​​ന്നു ല​​ഭി​​ക്ക​ണം. യു​വാ​ക്ക​ളെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ങ്ങ​​ൾ ഏ​​ല്പി​​ച്ചാ​​ൽ സ​​ഭ​​യി​​ലെ വ​​ള​​ർ​​ച്ച​യ്ക്ക് ഉ​​പ​​ക​​രി​​ക്കു​​മെ​ന്നും പ​​ല​​രും പ്ര​​തി​​ക​​രി​​ച്ചു. ഇ​​പ്ര​​കാ​​രം സ​​ഹ​​ക​​രി​​ച്ചു യു​​വ​​ജ​​ന​​ങ്ങ​​ൾ പ്ര​​വൃ​​ത്തി​​ക്കു​​ന്ന​​തി​​ന്‍റെ ഉ​​ത്ത​മ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് ഫ്രാ​​ൻ​​സി​​ലെ തെ​യ്സേ സ​​മൂ​​ഹം എ​​ന്ന് അ​​തി​​ന്‍റെ ഡ​​യ​​റ​​ക്ട​​റാ​​യ ഫാ. ​​അ​​ലോ​​യ്സ് എ​​ടു​​ത്തു​പ​​റ​​ഞ്ഞു.

യു​​വ​​ജ​​ന​​ങ്ങ​​ളിൽ പ്രാ​​ർ​​ഥ​​നാ​​ഭി​​മു​​ഖ്യ​​വും ധ്യാ​​നാ​​ത്മ​​ത​​യും വ​​ള​​ർ​​ത്തിയെടു​​ക്ക​​ണം. യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ ആ​​രാ​​ധ​​നാ​​ക്ര​​മ​​ത്തി​​ലു​​ള്ള പ​​ങ്കാ​​ളി​​ത്തം സ​​ജീ​​വ​​മാ​ക്കാ​ൻ ഗാ​​ന​​ങ്ങ​​ളി​​ലൂ​​ടെ​​യും ല​​ളി​​ത​​മാ​​യ ഭാ​​ഷാ പ്ര​​യോ​​ഗ​​ങ്ങ​​ളി​​ലൂ​​ടെ​​യും ദൈ​​വാ​​രാ​​ധ​​ന ആ​​ക​​ർ​​ഷ​​ക​​മാ​​ക്ക​​ണ​​മെ​​ന്ന് ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലെ ചി​​ല പ്ര​​തി​​നി​​ധി​​ക​​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.