യുഎസിലെ മുൻ പാക് സ്ഥാനപതി ഹഖാനിക്ക് അറസ്റ്റ് വാറന്‍റ്
യുഎസിലെ മുൻ പാക് സ്ഥാനപതി ഹഖാനിക്ക് അറസ്റ്റ് വാറന്‍റ്
Saturday, October 6, 2018 1:50 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: യു​​​എ​​​സി​​​ലെ മു​​​ൻ പാ​​​ക് സ്ഥാ​​​ന​​​പ​​​തി ഹുസൈ​​​ൻ ഹ​​​ഖാ​​​നി​​​ക്ക് ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് കോ​​​ട​​​തി സ്ഥി​​​രം അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. മെ​​​മ്മോ​​​ഗേ​​​റ്റ് വി​​​വാ​​​ദ​​​ത്തി​​​ൽ കു​​​ടു​​​ങ്ങി​​​യ ഹ​​​ഖാ​​​നി 20ല​​​ക്ഷം ഡോ​​​ള​​​ർ വെ​​​ട്ടി​​​ച്ചെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

അ​​​ബോ​​​ട്ടാ​​​ബാ​​​ദി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ ​യു​​​എ​​​സ് മ​​​റീ​​​നു​​​ക​​​ൾ ഉ​​​സാ​​​മ ബി​​​ൻ ലാ​​​ദ​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ പാ​​​ക് സൈ​​​ന്യ​​​വും സി​​​വി​​​ലി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ലു​​​ണ്ടാ​​​യ ഉ​​​ര​​​സ​​​ലി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് മെ​​​മ്മോ​​​ഗേ​​​റ്റി​​​ന്‍റെ ഉ​​​ദ്ഭ​​​വം. സി​​​വി​​​ലി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ സൈ​​​ന്യം ശ്ര​​​മി​​​ച്ചേ​​​ക്കു​​​മെ​​​ന്നും ഇ​​​തു ത​​​ട​​​യാ​​​ൻ യു​​​എ​​​സ് സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹ​​​ഖാ​​​നി ത​​​യാ​​​റാ​​​ക്കി​​​യ മെ​​​മ്മോ യു​​​എ​​​സ് അ​​​ഡ്മി​​​റ​​​ൽ മൈ​​​ക്ക് മു​​​ള്ള​​​ന് അ​​​യ​​​ച്ചു. അ​​​ന്ന​​​ത്തെ പാ​​​ക് പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ർ​​​ദാ​​​രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശപ്ര​​​കാ​​​ര​​​മാ​​​ണു ഹ​​​ഖാ​​​നി മെ​​​മ്മോ ത​​​യാ​​​റാ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.