ദേവാലയാക്രമണം: 17 പേർക്കു വധശിക്ഷ
ദേവാലയാക്രമണം: 17 പേർക്കു വധശിക്ഷ
Friday, October 12, 2018 1:00 AM IST
ക​​യ്റോ: ക്രൈ​​സ്ത​​വ ദേ​​വാ​​ല​​യ​​ങ്ങ​​ൾ​​ക്കു നേ​​രേ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ കേ​​സി​​ൽ ഈ​​ജി​​പ്തി​​ൽ 17 പേ​​ർ​​ക്കു സൈ​​നി​​ക കോ​​ട​​തി വ​​ധ​​ശി​​ക്ഷ വി​​ധി​​ച്ചു. 19 പേ​​ർ​​ക്ക് ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വും ന​​ൽ​​കി. ക​​യ്റോ, അ​​ല​​ക്സാ​​ണ്ഡ്രി​​യ, നൈ​​ൽ​​ഡ​​ൽ​​റ്റ​​യി​​ലെ ടാ​​ന്‍റാ ന​​ഗ​​ര​​ങ്ങ​​ളി​​ലെ കോ​​പ്ടി​​ക് ക്രൈ​​സ്ത​​വ ദേ​​വാ​​ല​​യ​​ങ്ങ​​ളെ ല​​ക്ഷ്യ​​മി​​ട്ട് 2016, 2017 കാ​​ല​​ഘ​​ട്ട​​ത്തി​​ലു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ 74 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു. ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഐ​​എ​​സ് ഏ​​റ്റെ​​ടു​​ത്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.